റെയില്‍വേയെ കുറ്റക്കാരാക്കുന്നതില്‍ പ്രതിഷേധം
കണ്ണൂര്‍: കുറ്റിപ്പുറത്ത് മാവേലി എക്സ്പ്രസിലുണ്ടായ അതിദാരുണ സംഭവത്തിന്റെ പേരില്‍ റെയില്‍വേയെയും ടിക്കറ്റ് പരിശോധകരെയും കുറ്റക്കാരെന്നു വരുത്താനുള്ള നീക്കത്തിനെതിരേ എസ്.ആര്.എം.യു ടിക്കറ്റ് ചെക്കിങ് കൗണ്‍സില്‍ കണ്ണൂര്‍ ബ്രാഞ്ച് പ്രതിഷേധിച്ചു.
ദിവസംതോറും നൂറുകണക്കിനു രോഗികളായ യാത്രക്കാരാണു തിരുവനന്തപുരത്തേക്കും തിരിച്ചും യാത്രചെയ്തുവരുന്നത്. എല്ലാവര്ക്കും ബര്‍ത്ത് നല്കല് പ്രായോഗികമല്ല. റെയില്‍വേ ഹെല്പ് ലൈന്‍ നമ്പറുകള്‍ ടിക്കറ്റിനു പിന്നില്‍ ലഭ്യമാണ്. റെയില്‍വേ പൊലിസ്, സംരക്ഷണസേന എന്നിവര്‍ ട്രെയിനില്‍ ഉണ്ടായിട്ടും ആരെയും സമീപിക്കാതെ ബര്‍ത്ത് ലഭിക്കാത്തതു കാരണമാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
അവധിക്കാലമായതിനാല്‍ റിസര്‍വേഷന്‍ യാത്രക്കാര്‍ക്കു ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധാരണ ടിക്കറ്റുകാരെ ജനറല്‍ കോച്ചിലേക്കു പൊലിസിന്റെ സഹായത്തോടെ മാറ്റാറുണ്ട്. വൈദ്യസഹായം ചോദിച്ച് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. ഗിരീഷ് കുമാര്‍ അധ്യക്ഷനായി. സുമേഷ് കുമാര്‍, അനസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."