ഹജ്ജ് സേവന രംഗത്ത് വിഖായ ചെയ്യുന്നത് തുല്ല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍: പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍
ജിദ്ദ : പ്രവാസത്തിന്റെ തിരക്കിനിടയിലും സേവന രംഗത്ത് ഹാജ്ജി മാര്‍ക്ക് വേണ്ടി വിഖായ തുല്ല്യതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നതെന്ന് എസ്. കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍. കുറഞ്ഞ കാലയളവിനുള്ളില്‍ ഹജ്ജ് സേവന രംഗത്ത് പ്രവര്‍ത്തകര്‍ കാണിച്ച മാതൃക സഊദി സര്‍ക്കാര്‍ പോലും അഭിനന്ദിച്ചിട്ടുള്ളതാണ്. പ്രവര്‍ത്തകരുടെ ഓരോ പ്രവര്‍ത്തനങ്ങളും അല്ലാഹുവിനു വേണ്ടിമാത്രമാവണമെന്നും, ഹജ്ജ് വേളയില്‍ മനസ്സും ശരീരവും ഒരുപോലെ സജ്ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച വിഖായ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ദുല്ല കുപ്പം അധ്യക്ഷം വഹിച്ചു. ഡോ: അബൂബക്കര്‍ കണ്ണൂര്‍ പ്രഥമ സുശ്രൂഷ ക്ലാസെടുത്തു. പഠന ക്ലാസിനു മുജീബ് റഹ്മാനി മൊറയൂര്‍ നേതൃത്വം നല്‍കി. വ്യക്തിത്വ വികസന പരിശീലനത്തിന് സിജി പ്രവര്‍ത്തകരായ അബ്ദുല്‍ അസീസ് തങ്കയത്തില്‍, എന്‍.ജി. ഇര്‍ഷാദലി, സാജിദ് പാറക്കല്‍, അഫ്‌നാസ്, യെദി മുഹമ്മദലി, എന്‍.ജി. കുഞ്ഞു എന്നിവര്‍ നേതൃത്വം നല്‍കി. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ വേങ്ങൂര്‍, അബ്ദുല്ല ഫൈസി കുളപ്പറമ്പ്, കരീം ഫൈസി കീഴാറ്റൂര്‍, മുസ്തഫ ഫൈസി ചേറൂര്‍, ദില്‍ഷാദ് കാടാമ്പുഴ, സവാദ് പേരാമ്പ്ര, എന്നിവര്‍ സംസാരിച്ചു. എം.സി. സുബൈര്‍ ഹുദവി പട്ടാമ്പി സ്വാഗതവും, മൊയ്ദീന്‍ കുട്ടി അരിമ്പ്ര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."