HOME
DETAILS
MAL
ട്രംപിനെ പ്രതിരോധിച്ച് വൈറ്റ്ഹൗസ്
backup
August 15 2017 | 00:08 AM
വാഷിങ്ടണ്‍: വെര്‍ജിനിയ യൂനിവേഴ്സിറ്റിയില്‍ ഫാസിസ്റ്റ് വിരുദ്ധറാലിക്കെതിരേ വെള്ളക്കാര്‍ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട ട്രംപിന്റെ പ്രസ്താവനയെ പ്രതിരോധിച്ച് വൈറ്റ്ഹൗസ്. വെള്ളക്കാരെ മാത്രം കുറ്റപ്പെടുത്തേണ്ടെന്നായിരുന്നു ട്രംപ് പറഞ്ഞത്.
ശനിയാഴ്ച തുടങ്ങിയ സംഘര്‍ഷത്തില്‍ പ്രശ്നക്കാരായ വെള്ളക്കാരെ എതിര്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. ഞായറാഴ്ച നടന്ന ഫാസിസ്റ്റ് വിരുദ്ധ റാലിക്കു നേരെ കാറിടിച്ചുകയറ്റി നടന്ന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ട്രംപ് പ്രതികരിച്ചത്. എല്ലാ ആക്രമണങ്ങളെയും പ്രസിഡന്റ് അപലപിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു. ഇതില്‍ നവ നാസികളും കെ.കെ.കെയും വെള്ളക്കാരും എല്ലാം ഉള്‍പ്പെടും. എല്ലാ വിഭാഗവും നടത്തുന്ന അക്രമങ്ങളെയാണ് പ്രസിഡന്റ് അപലപിച്ചതെന്നും വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."