അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍ പിടികൂടി
കല്‍പ്പറ്റ: അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍ പിടികൂടി. അനധികൃത ക്വാറി പ്രവര്‍ത്തനത്തിനായി സൂക്ഷിച്ച അത്യുഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്. മേപ്പാടി പൊലിസ് സ്റ്റേഷന് പരിധിയിലെ കൂട്ടമുണ്ട പത്മനാഭ എസ്റ്റേറ്റിനുള്ളിലുള്ള ക്വാറിയോട് ചേര്‍ന്ന് സൂക്ഷിച്ച സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്. 24 ഇലക്ട്രിക്കല്‍ ഡിറ്റണേറ്റര്‍, 17 നിയോജില്, ബാറ്ററി പാക്കറ്റ് തുടങ്ങിയ സ്ഫോടക വസ്തുക്കളാണ് മേപ്പാടി പൊലിസും ബോംബ് സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. അനധികൃതമായി പാറപൊട്ടിക്കാനായി സൂക്ഷിച്ചതായിരുന്നു സ്ഫോടക വസ്തുക്കള്‍. സംഭവവുമായി ബന്ധപ്പെട്ട് ചെണ്ടക്കുനി സ്വദേശി അജ്മലിനെതിരേ കേസെടുത്തിട്ടുണ്ട്. ഇയാളുടെ ഉടമസ്ഥതയിലുള്ള ഹിറ്റാച്ചിയും, കംപ്രസറും, കാറും പൊലിസ് കസ്റ്റഡിയിലെടുത്തു. എസ്റ്റേറ്റിനകത്ത് അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച അനധികൃത ക്വാറിയുടെ നടത്തിപ്പ്കാരനാണ് അജ്മലെന്ന് പൊലിസ് വ്യക്തമാക്കി. നാല് ദിവസമായി ഇവിടെ പാറഖനനം നടക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് പൊലിസിന് കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. സബ് ഇന്‍സ്പെക്ടര്‍ കെ.എസ് ജിതേഷ്, സീനിയര്‍ പൊലിസ് ഓഫിസര്‍മാരായ കെ. ഹബീബ്, സാബിത്ത് ടി, നെസ്സി ടി.കെ എന്നിവരാണ് പൊലിസ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."