HOME
DETAILS
MAL
മോദി സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങിടുകയാണെന്ന് സി.എ.എം.എ കരീം
backup
August 15 2017 | 02:08 AM
ആനക്കര: മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജനങ്ങളുടെ വ്യക്തിസ്വാതന്ത്രത്തിലും മതസ്വാതന്ത്ര്യത്തിലും കടന്നുകയറ്റം നടത്തകയാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങിടുകയാണെന്നും സി.എ.എം.എ കരീം പറഞ്ഞു. തൃത്താല മണ്ഡലം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദലിത് ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന പരിഗണന പോലും നല്കാന് മോഡിയുടെ നേതൃത്തത്തില്‍ ഉള്ള സംഘ്പരിവാര ശക്തികള്‍ അനുവദിക്കുന്നില്ലെന്നും വലിയ അപകടത്തിലേക്കാണ് ഇന്ത്യയെ മോഡി നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.എ സമദ്, സുബൈര്‍ കൊഴിക്കര മുഖ്യപ്രഭാഷണം നടത്തി. എസ്.എം.കെ തങ്ങള്‍ അധ്യക്ഷനായി. സി.എം അലി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."