കുടുംബശ്രീ ചെയര്‍പേഴ്‌സണെ നഗരസഭ ചെയര്‍പേഴ്‌സണ്‍ ആക്രമിച്ചതായി ആരോപണം: കോണ്‍ഗ്രസ് സത്യഗ്രഹം നടത്തി
വടക്കാഞ്ചേരി: നഗരസഭയുടെ മുണ്ടത്തിക്കോട് സോണില്‍ കുടുംബശ്രീ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശമനമില്ല. കഴിഞ്ഞ മൂന്നിന് നടന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി ഇന്നലെ സോണല്‍ ഓഫീസില്‍ സംഘര്‍ഷാവസ്ഥയും പ്രതിഷേധ പരമ്പരയും അരങ്ങേറി. ജനാധിപത്യ സംവിധാനങ്ങളെ തകര്‍ത്തെറിയുന്ന നിലപാടുകളാണ് നഗരസഭ ചെയര്‍ പേഴ്‌സന്റെ നേതൃത്വത്തില്‍ സി.പി.എം കൈകൊള്ളുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
നഗരസഭ കൗണ്‍സിലര്‍മാരുടേയും സി.ഡി.എസ് മെമ്പര്‍മാരുടേയും നേതൃത്വത്തില്‍ ജനാധിപത്യ ധ്വംസനത്തിനും പൊലിസിന്റെ നിഷ്‌ക്രിയത്വത്തിനും എതിരെ സോണല്‍ ഓഫീസിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സത്യഗ്രഹ സമരം നടത്തി. ഇന്നലെ കാലത്ത് ഓഫീസിലെത്തിയ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ധന്യ മുരളിയെ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷിന്റെ നേതൃത്വത്തില്‍ തടഞ്ഞ് വെയ്ക്കുകയും ഒദ്യോഗിക ഫയലുകളും മറ്റ് രേഖകളും നശിപ്പിയ്ക്കുകയും ചെയ്തതായി പ്രതിപക്ഷ നേതാവ് കെ. അജിത് കുമാര്‍ ആരോപിച്ചു. ഓഫീസില്‍ കയറാന്‍ പോലും അനുവദിയ്ക്കാതെ ഗുണ്ടാ രാജ് നടപ്പിലാക്കുകയാണെന്നും കോണ്‍ഗ്രസ് പറയുന്നു. സത്യഗ്രഹ സമരം കെ. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എന്‍.ആര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ടി.വി സണ്ണി, പ്രിന്‍സ് ചിറയത്ത്, ബേബി ജോസ് , സ്മിതാ അജിത്കുമാര്‍, നിഷ സുനില്‍കുമാര്‍, സി.ഡി.എസ് മെമ്പര്‍മാരായ രജനി, രാജശ്രീ, രാധാ ജനാര്‍ദ്ദനന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."