ശ്രീലങ്കയ്‌ക്കെതിരേ ന്യൂസിലന്‍ഡിന് ജയം, പരമ്പര
ക്രൈസ്റ്റ്ചര്‍ച്ച്: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 423 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടിയ ന്യൂസിലന്‍ഡിന് പരമ്പര. രണ്ടണ്ടാം ഇന്നിങ്‌സില്‍ 660 റണ്‍സെന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 236 റണ്‍സിന് എല്ലാവരും പുറത്തായി. ജയത്തോടെ 1-0 ന് ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കി. ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു.
തകര്‍ച്ചയെ നേരിട്ട ശേഷമായിരുന്നു ന്യൂസിലന്‍ഡിന്റെ തിരിച്ചുവരവ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 178 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 104 റണ്‍സില്‍ അവസാനിച്ചു. ബോള്‍ട്ടിന്റെയും സൗത്തിയുടെയും ഉജ്ജ്വല പ്രകടനമാണ് ലങ്കയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്.
ബോള്‍ട്ട് ആറും സൗത്തി മൂന്നും വിക്കറ്റ് സ്വന്തമാക്കി. വിജയത്തോടെ തുടര്‍ച്ചയായ നാല് ടെസ്റ്റ് പരമ്പര ജയമെന്ന നേട്ടത്തിലെത്താന്‍ ന്യൂസിലന്‍ഡിനായി. നെയ്ല്‍ വാങറുടെ നാല് വിക്കറ്റ് നേട്ടവും ട്രെന്റ് ബോള്‍ട്ടിന്റെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ശ്രീലങ്കയെ തകര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."