കള്ളനോട്ടുമായി ഇതരസംസ്ഥാനക്കാരന് പിടിയില്‍
പെരുമ്പാവൂര്‍: കള്ളനോട്ട് മാറാന്‍ ശ്രമിക്കവെ ഇതരസംസ്ഥാന സ്വദേശി പൊലിസ് പിടിയില്‍. ഇതര സംസ്ഥാനക്കാരനായ നരേഷ് കുമാര്‍ സാഹ്നി(27)നെയാണ് 42000 രൂപയുടെ കള്ള നോട്ടുകളുമായി പെരുമ്പാവൂര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂര്‍ വല്ലം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഓക്സിജന്‍ മണി ട്രാന്‍സ്ഫര്‍ ചെയ്യുന്ന സ്ഥാപനത്തില്‍ ഞായറാഴ്ച്ച വൈകീട്ട് 7.45ന് നാട്ടിലേക്ക് പണം അയക്കുന്നതിനായി എത്തിയതായിരുന്നു പ്രതി.
2000 രൂപയുടെ 21 കള്ള നോട്ടുകളാണ് പ്രതിയുടെ പക്കല്‍ ഉണ്ടായിരുന്നത്. സ്ഥാപനയുടമ പണം വാങ്ങി പണം എണ്ണുന്നതിനും പരിശോധനക്കുമായി കൗണ്ടിങ് മെഷീനില്‍ വെച്ചതോടെയാണ് കള്ളനോട്ട് ആണെന്ന് മനസിലായത്. തുടര്‍ന്ന് കടയുടമ പൊലിസില്‍ വിവരമറിയിച്ചതനുസരിച്ച് എസ്.ഐ ഫൈസലടങ്ങുന്ന സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."