ഗിരിജ ടീച്ചറുടെ സ്‌നേഹത്തണലില്‍ തിരുമാറാടിയില്‍ കുട്ടികളുടെ പാര്‍ക്ക്
കൂത്താട്ടുകുളം: തിരുമാറാടി ഗവ. സ്‌കൂളിലെ കുട്ടികള്‍ക്ക് സീസോയിലും ഊഞ്ഞാലിലുമൊക്കെ കയറാന്‍ ഇനി നഗരത്തിലെ പാര്‍ക്കിലേക്ക് പോകേണ്ട. കുട്ടികള്‍ക്ക് സ്വന്തം ചെലവില്‍ പാര്‍ക്ക് ഒരുക്കി നല്‍കി മാതൃകയാവുകയാണ് തിരുമാറാടി ഗവ. വി.എച്ച്.എസ്.എസിലെ ഹെഡ്മിസ്ട്രസ് എം.എ ഗിരിജ. സീസോ, സ്ലൈഡ്, ഊഞ്ഞാല്‍ തുടങ്ങി ആറോളം വ്യത്യസ്ത റൈഡുകളാണ് പാര്‍ക്കിലുള്ളത്. മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ പ്രതിഫലമായി നാട് 24 കുട്ടികളെയാണ് ഒന്നാം ക്ലാസിലേക്ക് അയച്ചത്. പ്രീ പ്രൈമറിയിലും അമ്പതോളം കുട്ടികളെത്തി. വിശാലമായ കളിസ്ഥലം ഉണ്ടെങ്കിലും ചെറിയ കുട്ടികള്‍ക്കുളള കളിയുപകരണങ്ങള്‍ ഇല്ലെന്ന പോരായ്മ രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടിയതോടെ പി.ടി.എ കമ്മിറ്റിയുമായി ആലോചിച്ച് ടീച്ചര്‍ ഒന്നര ലക്ഷത്തോളം മുടക്കില്‍ പാര്‍ക്കിലേക്കുള്ള വിവിധ ഉപകരണങ്ങള്‍ വാങ്ങുകയായിരുന്നു.
സ്‌കൂള്‍ മുറ്റത്തെ അലങ്കരിക്കാന്‍ ഓരോ കുട്ടിക്കും ഓരോ പൂച്ചട്ടികള്‍, എട്ടാം ക്ലാസു മുതല്‍ 10 വരെയുളള ക്ലാസ് മുറികള്‍ ഹൈടെക് നിലവാരത്തിലാല്‍, ടെയ്‌ലറ്റ് നവീകരണം തുടങ്ങിയവ പൂര്‍ത്തിയായി വരുന്നതായി പി.ടി.എ പ്രസിഡന്റ് വി.ആര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പണിത ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും, കിഡ്‌സ് പാര്‍ക്കും ജില്ലാ പഞ്ചായത്ത് അംഗം കെ.എന്‍ സുഗതന്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഒ എന്‍ വിജയന്‍ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."