ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: രണ്ട് പൊലിസ്
ന്യൂഡല്‍ഹി: ഗുജറാത്തിലെ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ്, ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതികളായ രണ്ടു പൊലിസ് ഉദ്യോഗസ്ഥരെ സര്‍വിസില്‍ നിന്ന് നീക്കി. മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരായ എന്‍.കെ അമിന്‍, തരുണ്‍ ബരോട്ട് എന്നിവര്‍ക്കാണ് സുപ്രിംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ജോലി നഷ്ടമായത്.
വിരമിച്ച ശേഷം ഇവരെ കരാര്‍ അടിസ്ഥാനത്തില്‍ ഗുജറാത്ത് പൊലിസിലെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിരമിച്ച അമിന്‍ താപിയെ ജില്ലാ പൊലിസ് സൂപ്രണ്ടായാണ് നിയമിച്ചത്. പശ്ചിമ റെയില്‍വേയില്‍ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടായി വിരമിച്ച തരുണ്‍ ഒരു വര്‍ഷത്തിന് ശേഷവും പദവിയില്‍ തുടരുകയായിരുന്നു. ഇതിനെതിരേ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ രാഹുല്‍ ശര്‍മ്മയാണ് കോടതിയെ സമീപിച്ചത്. ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി ഗുജറാത്ത് പൊലിസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനിടെയാണ് ഇന്നലെ ഇരുവരും സ്ഥാനമൊഴിഞ്ഞത്.
സൊഹ്‌റാബുദ്ദീന്‍, ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ നേരിട്ടവരാണ് അമിനും തരുണും. രണ്ടു വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയായ അമിന്‍ എട്ടു വര്‍ഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലായിരുന്നു. സാദിഖ് ജമാല്‍, ഇഷ്‌റത്ത് കൊലക്കേസുകളില്‍ പ്രതിയായ തരുണ്‍ ബരോട്ടിനെതിരേ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ കേസുകളുമുണ്ട്. ഈ കേസുകളില്‍ മൂന്നു വര്‍ഷം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.
അതേസമയം, ഗുജറാത്ത് സര്‍ക്കാരിന് പ്രയാസം ഇല്ലാതിരിക്കാനും സര്‍ക്കാരിനെ സംരക്ഷിക്കാനുമാണ് തങ്ങള്‍ രാജിവച്ചതെന്നാണ് അമിന്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്. ഗുജറാത്തികളോടും താപി ജില്ലയിലെ ജനങ്ങളോടും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു പോംവഴി ഇല്ലാത്തതിനാലാണ് സ്ഥാനം രാജിവച്ചതെന്നായിരുന്നു തരുണിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."