മുസ്ലിംലീഗ് വികസന ശില്പശാല 13ന്
പള്ളിക്കല്‍: വള്ളിക്കുന്ന് മണ്ഡലത്തിന്റെ സമഗ്ര വികസന രൂപരേഖ തയാറാക്കുന്നതിനായി മുസ്ലിം ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന വികസന ശില്‍പ്പശാല 13ന് രാവിലെ 9.30ന് കോഹിനൂര്‍ ലീ കാഞ്ചിസില് നടക്കും.
പി അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പി രാധാകൃഷ്ണന് (കില) സംസാരിക്കും. മണ്ഡലത്തിലെ സാമൂഹിക, കാര്‍ഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വികസനം ലക്ഷ്യമാക്കിയാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. മണ്ഡലത്തിലെ മുസ്ലിംലീഗിന്റെ പ്രധാനപ്രവര്‍ത്തകരില്‍ നിന്നാണ് ശില്പശാലയില് അഭിപ്രായങ്ങള്‍ ശേഖരിക്കുന്നത്. മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുസ്ലിം ലീഗ് ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ശില്പശാലയില് തയാറാക്കുന്ന വികസന രേഖ എം.എല്‍.എക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."