മുസ്്ലിംലീഗിന്റെ കാതല്‍ ജീവകാരുണ്യ പ്രവര്‍ത്തനം: പ്രൊഫ. ഖാദര്‍ മൊയ്തീന്
മലപ്പുറം: മുസ്ലിംലീഗിന്റെ കാതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണെന്നും കേരളത്തില്‍ പാര്‍ട്ടി ചെയ്തുകൊണ്ടിരിക്കുന്ന നന്മകളെ ദേശീയതലത്തിലേക്കു വ്യാപിപ്പിച്ചതോടെ പല ഗ്രാമങ്ങളും ഗ്രാമവാസികളും മുസ്ലിംലീഗിന്റെ തണല്‍ അറിഞ്ഞുതുടങ്ങിയെന്നും മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്. പൂക്കോട്ടൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച കാരാട്ട് മുഹമ്മദ് ഹാജി അനുസ്മരണവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാരാട്ട് മുഹമ്മദ് ഹാജി ജനസേവന ദേശീയ പുരസ്കാരം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്കു കൈമാറി. കെ. മുഹമ്മദുണ്ണി ഹാജി അധ്യക്ഷനായി. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ് എം.പി, ബഷീറലി ശിഹാബ് തങ്ങള്‍, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, പി.കെ ഫിറോസ്, അഡ്വ. എം. റഹ്മത്തുല്ല, യു.എ ലത്വീഫ്, വി. മുസ്തഫ, അഡ്വ. കാരാട്ട് അബ്ദുര്റഹിമാന്, എം.ടി അലി, ടി.പി അഷ്റഫലി, പി.എ സലാം സംസാരിച്ചു. കിഡ്നി വെല്‍ഫയര്‍ സൊസൈറ്റിക്കുള്ള ഉപഹാരം പി.വി അബ്ദുല്‍ വഹാബ് എം.പി തറയില്‍ അബുവിനു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."