മഹല്ലുകളില്‍ അക്രമത്തിനെതിരേ ജാഗ്രത പാലിക്കുക: എസ്.എം.എഫ്
പാലപ്പിള്ളി: മഹല്ലുകളിലും മദ്റസകളിലും മനപ്പൂര്‍വ്വം കുഴപ്പങ്ങള്‍ സൃഷ്ടിച്ച് പള്ളിയും മദ്റസയും പിടിച്ചെടുക്കാനും പൂട്ടിക്കാനും പ്രവര്‍ത്തകരെ മര്‍ദിച്ചും ചിലര്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും വ്യവസ്ഥാപിതവും നിയമാനുസൃതമായും പ്രവര്‍ത്തിച്ചു വരുന്ന മഹല്ലുകള്‍ക്ക് സര്‍ക്കാരും വഫ് ബോര്‍ഡും സംരക്ഷണം നല്‍കണമെന്നും എസ്.എം.എഫ്. ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പെണ്‍കുട്ടികളുടെ ഒളിച്ചോട്ടം, വിവാഹ ധൂര്‍ത്ത്, ബ്ലൂ വെയില് പോലുള്ള ഗെയിമുകള്‍ തുടങ്ങിയ സാമൂഹ്യ തിന്മകള്ക്കെതിരെ മഹല്ലുകളില്‍ കുടുംബ സംഗമങ്ങള്‍ സംഘടിപ്പിച്ച് ബോധവല്‍ക്കരണം നടത്താനും ജില്ലയിലെ എസ്.എം.എഫ്. റെയ്ഞ്ച് കമ്മിറ്റികളെ ആറ് മേഖലകളാക്കി തിരിച്ച് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
പാലപ്പിള്ളി ദാറുത്ത്വ ഇസ്്ലാമിക് അക്കാദമിയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര് അധ്യക്ഷനായി.
സംസ്ഥാന ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി സ്വാഗതവും ഇല്യാസ് ഫൈസി നന്ദിയും പറഞ്ഞു.
പി.ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്, അബ്ദുള്‍ കരീം ഫൈസി, ബഷീര്‍ കല്ലേപ്പാടം, സൈനുദ്ദീന്‍ ഫൈസി, അബ്ദുള്‍ ഖാദര്‍ ഹാജി, ഹുസൈന് അരീപ്പുറം, സി.പി മുഹമ്മദ് ഫൈസി, മുഹമ്മദ് കാസിം ദേശമംഗലം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."