സഊദി 124 ബില്യണ്‍ റിയാലിന്റെ ബോണ്ടുകള്‍ പുറത്തിറക്കും
റിയാദ്: പൊതു കടം വീട്ടുകയെന്ന ലക്ഷ്യത്തോടെയുള്ള ബോണ്ട് വില്‍പ്പനയുടെ രണ്ടാം ഘട്ടത്തില്‍ 124 ബില്യണ്‍ റിയാലിന്റെ ബോണ്ടുകള്‍ ഞായറാഴ്ച പുറത്തിറക്കും.
സഊദി ധനകാര്യ മന്ത്രാലയത്തിന്റെ ബോണ്ട് വില്‍പ്പന നീക്കത്തോട് നിക്ഷേപകരില്‍ നിന്നും വാന്‍ സ്വീകാര്യതയാണ് ലഭിച്ചതെന്നും ആദ്യ ഘട്ടത്തില്‍ പുറത്തിറക്കിയ ബോണ്ടുകളുടെ ഇരട്ടി വിലക്കുള്ള ബോണ്ടുകളാണ് ഇത്തവണ വില്‍ക്കുന്നതെന്നും സഊദി മന്ത്രാലയത്തെ ഉദ്ധരിച്ചു സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു .
രണ്ടാം ഘട്ട ബോണ്ടുകളെക്കുറിച്ച വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് ധനകാര്യ മന്ത്രാലയത്തിലെ പൊതുകട വിഭാഗം വ്യക്തമാക്കി. ബോണ്ടുകള്‍ പുറത്തിറക്കാന്‍ രാജ്യത്തെ ബാങ്കുകള്‍ ഇതിനകം സജ്ജമായിട്ടുണ്ട്, അവധി നിശ്ചയിക്കാത്ത ബോണ്ടുകളാണ് ധനകാര്യ മന്ത്രാലയം വിപണിയില്‍ ഇറക്കുന്നത് എന്നതിനാല്‍ നിക്ഷേപകര്‍ക്കിടയില്‍ ഏറെ സ്വകാര്യ ലഭിക്കുമെന്നാണ് പ്രതീക്ഷ.
2017ലെ കമ്മി ബജറ്റ് അംഗീകാരം നല്‍കിയ വേളയില്‍ മന്ത്രിസഭ അംഗീകരിച്ചതനുസരിച്ചാണ് പൊതുകടം കുറക്കാന്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ സ്വകാര്യ വിപണിയില്‍ ഇറക്കുന്നത്. സഊദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെയും ധനകാര്യ വിപണിയുടെയും സാമ്പത്തിക നയങ്ങള്‍ക്കനുസരിച്ചാണ് സര്‍ക്കാര്‍ ബോണ്ടുകള്‍ വിപിയില്‍ ഇറക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."