കര്‍ഷക ദിനാഘോഷം വര്‍ണാഭമായി
ആനക്കര: ആനക്കര പഞ്ചായത്ത്, കൃഷിഭവന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ പ്രദീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രവീന്ദ്രകുമാര്‍ അധ്യക്ഷയായി. പി. വേണുഗോപാലന്‍, കൃഷി ഓഫിസര്‍ കെ.ടി. സീനത്ത്, പി. ബാലകൃഷ്ണന്‍, കെ. വിജയന്‍, എം.ടി. വത്സല, സി.ടി. സെയ്തലവി, പി.പി. അബ്ദുള്‍ ഹമീദ്, പി.കെ. ബാലചന്ദ്രന്‍, ടി. സ്വാലീഹ്, എം. രവീന്ദ്രന്‍, അശോക് രാജ്, പുല്ലാരമുഹമ്മദ്, എം. ബാലകൃഷ്ണന്‍ പ്രസംഗിച്ചു.
ചടങ്ങില്‍ വേലായുധന്‍ ചോലയില്‍, കലാവേണുഗോപാല്‍, ഗോപിപൂളക്കല്‍, സെയ്തലവി കുന്നുമ്മല്‍, പി.എം. നജ്മുദീന്‍, കെ.പി മുഹമ്മദ്, രാജന്‍ തോട്ടുങ്ങല്‍, ഷീബ വലിയവളപ്പില്‍, കോമലവല്ലി, കൃഷ്ണന്‍ മുണ്ട്രക്കോട് എന്നീ കര്‍ഷകരെ ആദരിച്ചു.
കൂറ്റനാട്: കര്‍ഷക ദിനത്തോടനുബന്ധിച് ചെമ്പ്ര സി.യു.പി സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബിന്റെയും നന്മ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ചെമ്പ്രയിലെ കര്‍ഷകരെ ആദരിച്ചു. പുതുതലമുറ കൃഷിക്ക് വളരെ അധികം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെട്ടു. സ്‌കൂളുകളില്‍ നടക്കുന്ന സമഗ്ര പച്ചക്കറിക്കൃഷി ഇതിന് ഉദാഹരണമാണെന്ന് തിരുവേഗപ്പുറ കൃഷി ഓഫിസര്‍ ശ്രീതു അഭിപ്രായപ്പെട്ടു.
ഒരുപാട് വ്യകതികളില്‍ നിന്ന് കുട്ടികള്‍ സമാഹരിച്ച ഓണപ്പുടവ കുട്ടികള്‍ തന്നെ കര്‍ഷകര്‍ക്ക് നല്‍കി. കാര്‍ഷിക ക്ലബ്ബ് കര്‍ഷകര്‍ക്ക് കൃഷി ഉപകരണം നല്‍കി. പരിപാടികളുടെ ഉദ്ഘാടനം പഞ്ചായത് അംഗവും അധ്യാപികയുമായ ലീന നിര്‍വഹിച്ചു. സതീശന്‍, റഹിയാനത്, അധ്യാപകരായ ഗീത, ശംസുദ്ധീന്‍ സംസാരിച്ചു.
കൊപ്പം: കര്‍ഷകദിനം വിളയൂര്‍ പഞ്ചായത്തില്‍ വിപുലമായി ആചരിച്ചു. പഞ്ചായത്തിലെ തെരഞ്ഞെടുത്ത മികച്ച കര്‍ഷകരെ ആദരിച്ചു. പാടശേഖര സമിതികളും ഇക്കാ ഷോപ്പ് സമിതിയും ചേര്‍ന്ന് സംസ്ഥാന അവാര്‍ഡ് ജേതാവായ കൃഷി ഓഫിസര്‍ വി.പി സിന്ധുവിനെ ആദരിച്ചു. എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍ ഉപഹാരം കൈമാറി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുരളി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ. കൃഷ്ണ കുമാരി മെമ്പര്‍മാരായ ഉണ്ണി, ഹംദ നൗഫല്‍, നീലടി സുധാകരന്‍, നാരായണന്‍ മാസ്റ്റര്‍, കൃഷ്ണന്‍കുട്ടി, കൃഷി അസി.ഡയറക്ടര്‍ സൂസന്‍ ബഞ്ചമിന്‍, യു.പി ശശി, രാജന്‍ മേനോന്‍ പ്രസംഗിച്ചു . വിവിധ ബാങ്ക് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
കുലുക്കല്ലൂര്‍: കര്‍ഷകദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി സുലൈഖ ടീച്ചര്‍ അധ്യക്ഷയായി. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍ തെരഞ്ഞെടുത്ത മാതൃക കര്‍ഷകരെ ആദരിച്ചു.
കൃഷി ഓഫിസര്‍ രശ്മി എം.ബി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കദീജ, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വികസന ചെയര്‍മാന്‍ വി.എം മുഹമ്മദാലി മാസ്റ്റര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുനിത രാജന്‍, ഗ്രാമപഞ്ചായത്ത് വികസന ചെയര്‍മാന്‍ എം. സെയ്തലവി മാസ്റ്റര്‍, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ മിസിത സൂരജ്, ആരോഗ്യം വിദ്യാഭ്യാസം ചെയര്‍പേഴ്‌സണ്‍ റഷീദ ഗഫൂര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ദുള്‍ കരീം, മുഹമ്മദ് നൂറുദ്ദീന്‍, എന്‍. ഗോപകുമാര്‍, എന്‍.എ രാജേന്ദനുണ്ണി മാസ്റ്റര്‍, രതീഷ്, പ്രസാദ് ചെന്ത്രത്തൊടി, വിരമണി, നുസൈബ അഷറഫ്, ബള്‍ക്കീസ് യൂസഫ് സംസാരിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രാജന്‍ പൂതനായില്‍, അഡ്വ. എം.എം വിനോദ്കുമാര്‍, അബ്ദുള്‍ സലാം, ടി.പി കൃഷ്ണന്‍ പാടശേഖര സമിതി സെക്രട്ടറിമാര്‍, കര്‍ഷകര്‍ പങ്കെടുത്തു.
മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് ജി.എല്‍.പി സ്‌കൂളില്‍ കര്‍ഷക ദിനാചരണം നടത്തി. പ്രധാനാധ്യാപകന്‍ അബൂബക്കര്‍ അധ്യക്ഷനായി. കര്‍ഷകനായ തയ്യില്‍ മുഹമ്മദാലിയെ ആദരിച്ചു. എ. റമീല, സി.പി ഉമ്മര്‍, ഇ.കെ സക്കീര്‍, അബ്ദുല്‍ ബഷീര്‍, ഗോവിന്ദന്‍കുട്ടി സംബന്ധിച്ചു.
എടത്തനാട്ടുകര ടി.എ.എം.യു.പി സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം നടത്തി. ചടങ്ങില്‍ പ്രധാനാധ്യാപകന്‍ കെ.പി ഉമ്മര്‍ അധ്യക്ഷനായി. പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകനായ ടി.കെ മുഹമ്മദ് കുട്ടിയെ അനുമോദിച്ചു. ടി.കെ മുഹമ്മദ്, ഹംസ പുളിക്കല്‍, ലൗലിന്‍ ജേക്കബ്, എം.കെ അലി സംബന്ധിച്ചു.
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷക ദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് പി. ഉഷ അധ്യക്ഷയായി. കൃഷി അസി.ഡയറക്ടര്‍ ഇ.കെ യൂസഫ് പദ്ധതി വിശദീകരിച്ചു.
ചടങ്ങില്‍ തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരെ ആദരിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി ഹംസ, ജനപ്രതിനിധികളായ രാജന്‍ ആമ്പാടത്ത്, എം.അവറ, എം. മുഹമ്മദാലി, ജോസ് കൊല്ലിയില്‍, വിശ്വേശ്വരി ഭാസ്‌കര്‍, ഫസീല, രുഗ്മിണി, സിന്ധു, ദയാനന്ദന്‍, കര്‍ഷക പ്രതിനിധി വെശ്യന്‍ മുഹമ്മദ് സംബന്ധിച്ചു. കൃഷി അസി. സുകുമാരി സ്വാഗതവും, ശെല്‍വി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."