HOME
DETAILS
MAL
മരുന്ന് ഇടപാടില്‍ പ്രതിയായ ഡോക്ടറെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുവരാനുള്ള നീക്കം ചെറുക്കും: യൂത്ത് കോണ്‍ഗ്രസ്
backup
August 10 2016 | 22:08 PM
നിലമ്പൂര്‍: മരുന്ന് ഇടപാടിലൂടെ സര്‍ക്കാരിന് 45 ലക്ഷം രൂപ നഷ്ടം വരുത്തിയതിന് വിജിലന്‍സ് അന്വേഷണം നേരിടുന്ന ഡോക്ടറെ അന്വേഷണം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് ജില്ലാ ആശുപത്രിയില്‍ കൊണ്ടുവരാനുള്ള എം.എല്‍.എയുടെ നീക്കം ചെറുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റി. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഡോക്ടര്‍ക്കെതിരെ സമരം നടത്തിയ ഡി.വൈ.എഫ്.ഐയും സി.പി.എമ്മും നിലപാട് വ്യക്തമാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഷാജഹാന് പായിമ്പാടം അധ്യക്ഷനായി. മൂര്‍ഖന്‍ മാനു, പ്രദീപ് വരമ്പന്‍പൊട്ടി, സുബിന് കല്ലേമ്പാടം, അബ്ദുസലാം പാറക്കല്‍, നിഷ ചേരിക്കല്ലന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."