HOME
DETAILS

ന്യൂനപക്ഷ, ദലിത് നീക്കങ്ങള്‍ ശക്തമാകുന്നു

  
backup
August 20 2017 | 02:08 AM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%99%e0%b5%8d


ന്യൂനപക്ഷവിരുദ്ധതയുടെ പുതിയ വര്‍ത്തമാനങ്ങളാണു ദിനംപ്രതി രാജ്യവ്യാപകമായി അരങ്ങേറുന്നത്. സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും ഭരണഘടന അനുവദിച്ച വിദ്യാഭ്യാസാനുകൂല്യങ്ങളെ ഘട്ടംഘട്ടമായി ഹനിക്കാനുള്ള കുത്സിതശ്രമമാണ് അരങ്ങേറുന്നത്. അതിന്റെ പുതിയ ഉദാഹരണമാണ് ജാമിഅ മിലിയ്യയെ ലാക്കാക്കി ഫാസിസ്റ്റുകള്‍ നടത്തുന്ന നീക്കം.
മുസ്‌ലിം ഭൗതികശേഷി നശിപ്പിക്കാന്‍ അധികാരത്തിലേറിയതു മുതല്‍ മോദി നടത്തിയ കരുനീക്കം വ്യക്തമാണ്. കാച്ച് ദി യങ് എന്ന ഹിറ്റ്‌ലറുടെ തത്ത്വം ഏറ്റുപിടിച്ചു കുട്ടിത്തലച്ചോറുകളിലേക്കു ഹിന്ദുത്വം കുത്തിനിറയ്ക്കാനാണ് ഇവരുടെ കുടിലനയം.
നേരത്തേ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയെ വരുതിയിലാക്കാന്‍ ശക്തമായ ശ്രമങ്ങള്‍ നടന്നിരുന്നു. അതിനു പിന്നാലെയാണു ജാമിഅ മിലിയ്യയെയും കഴുകന്‍ കണ്ണുകള്‍ നോട്ടമിടുന്നത്. നേരത്തേ മൗലാന ആസാദ് എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ നിയോഗിച്ച പതിനൊന്നംഗ സമിതി ഇന്ത്യയിലെ വിദ്യാഭ്യാസപരമായ ന്യൂനപക്ഷ, ദലിത് ശോചനീയാവസ്ഥ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഫലമായി ന്യൂനപക്ഷ കേന്ദ്രീകൃതപ്രദേശങ്ങളില്‍ 211 സെന്‍ട്രല്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍, ഇതുവരെയുള്ള ഇതിന്റെ പ്രവര്‍ത്തനം ഒച്ചിഴയുന്ന തരത്തിലാണ്.
കഴിഞ്ഞ റമദാനില്‍പോലും ജാമിഅ മിലിയ്യയില്‍ യോഗയും ദേശീയ പൊതുപരിപാടികളും ഒരു പ്രതിബന്ധവുമില്ലാതെ അരങ്ങേറിയിരുന്നു. എന്നാല്‍, ഭാവി പ്രതിഭകളുടെ ചിന്തയെയും സങ്കല്‍പങ്ങളെയും പ്രത്യേക തലങ്ങളിലേക്കു മാറ്റിയെഴുതാനാണു സംഘീപ്രഭൃതികള്‍ നിരന്തരം ശ്രമിക്കുന്നത്. രാജ്യത്ത് സംവരണമുള്ള മുസ്‌ലിം, ദലിത് വിഭാഗങ്ങള്‍ ഉന്നതങ്ങളിലെത്തിയാല്‍ ഹിന്ദുത്വം കൃത്യമായി നടപ്പാക്കാന്‍ കഴിയില്ലെന്ന അവബോധമാണ് ഇത്തരത്തിലുള്ള ശ്രമങ്ങളുടെ പിന്നില്‍. അതുകൊണ്ടാണു മുസ്‌ലിം ഗവേഷണ വിദ്യാര്‍ഥികള്‍ക്കുള്ള ഫെലോഷിപ്പ് നല്‍കാതെ തടഞ്ഞുവച്ചിരിക്കുന്നത്.
വിദ്യാഭ്യാസത്തിലും കാവിവല്‍ക്കരിക്കാന്‍ ഒരുമ്പെടുന്ന സംഘ്പരിവാര്‍ ശക്തികള്‍ വിദ്യാഭാരതത്തിലൂടെയും സരസ്വതി ശിശുമന്ദിരത്തിലൂടെയും കാവികല്‍പ്പിത ചരിത്രങ്ങള്‍ കുത്തിവയ്ക്കുകയാണ്. നഴ്‌സറി സ്‌കൂളുകള്‍ തൊട്ട് സര്‍വകലാശാലകള്‍ വരെ ഹിന്ദുമൂല്യങ്ങളില്‍ അധിഷ്ഠിതമായ ആയിരക്കണക്കിനു വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിദ്യാഭാരതിയുടെ നിയന്ത്രണത്തില്‍ വിലക്കില്ലാതെ പ്രവര്‍ത്തിക്കുന്നു. ഇതൊക്കെ മതി രാജ്യത്തിന്റെ ആസന്നമായ സ്ഥിതികളെ വിലയിരുത്താന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇവി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  18 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  19 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  19 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  19 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  20 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  20 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  21 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  21 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  21 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  a day ago