ത്വലബ കോണ്‍ഫറന്‍സ്: സ്വാഗതസംഘം രൂപീകരിച്ചു
കോഴിക്കോട്: അറിവിന്‍ വിളക്കത്ത് ഒന്നിച്ചിരിക്കാം പ്രമേയത്തില്‍ അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ ശാലിയാത്തി നഗറില്‍ ഒക്ടോബര്‍ 19,20,21 തിയതികളില്‍ സംഘടിപ്പിക്കുന്ന എസ്.കെ.എസ്.എസ്.എഫ് കേരള ത്വലബ കോണ്‍ഫറന്‍സിന്റെ സ്വാഗതസംഘം രൂപീകരിച്ചു. അത്തിപ്പറ്റയില്‍ നടന്ന യോഗം എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളിയുടെ അധ്യക്ഷതയില്‍ കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ വിഷയാവതരണം നടത്തി. ത്വലബ സംസ്ഥാന ചെയര്‍മാന്‍ സി.പി ബാസിത് ഹുദവി തിരൂര്‍ സമ്മേളന പ്രൊജക്ട് അവതരിപ്പിച്ചു.
സയ്യിദ് ഹബീബ് കോയ തങ്ങള്‍, അബ്ദുല്‍ വാഹിദ് മുസ്്‌ലിയാര്‍ അത്തിപ്പറ്റ, സാലിം ഫൈസി കൊളത്തൂര്‍, ശഹീര്‍ അന്‍വരി പുറങ്ങ്, ശമീര്‍ ഫൈസി ഒടമല, മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ശമീര്‍ ഫൈസി പുത്തനങ്ങാടി, സൈതലവി മുസ്‌ലിയാര്‍, മൊയ്തീന്‍ കുട്ടി ഹാജി, സി.പി ബാവ ഹാജി, ജുറൈജ് കണിയാപുരം, സഅദ് വെളിയങ്കോട്, ലത്തീഫ് പാലത്തുങ്കര, അനീസ് കൊട്ടത്തറ, ഫായിസ് നാട്ടുകല്‍, മുജ്തബ ആനക്കര സംസാരിച്ചു.
ത്വലബ ജനറല്‍ കണ്‍വീനര്‍ ഉവൈസ് പതിയാങ്കര സ്വാഗതവും അനീസ് ഫൈസി മാവണ്ടിയൂര്‍ നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികള്‍: സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ (ചെയര്‍മാന്‍) സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ഹബീബ് കോയ തങ്ങള്‍, സാലിം ഫൈസി കൊളത്തൂര്‍, സൈതലവി മുസ്്‌ലിയാര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി, മൊയ്തീന്‍ ഹാജി, ജഅ്ഫര്‍ പുതുക്കുഴി (വൈസ്. ചെയര്‍മാന്മാര്‍) അബ്ദുല്‍ വാഹിദ് മുസ്്‌ലിയാര്‍ അത്തിപ്പറ്റ (ജനറല്‍ കണ്‍വീനര്‍) അനീസ് ഫൈസി മാവണ്ടിയൂര്‍(വര്‍.കണ്‍വീനര്‍) ശംസുദ്ദീന്‍ ഫൈസി, അലി റഹ്മാനി, മൊയ്തു എടയൂര്‍ (ജോ.കണ്‍വീനര്‍മാര്‍) സി.പി ഹംസ ഹാജി(ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."