നിയമസഭയെ ആക്ഷേപ ഹാസ്യ റിപ്പോര്‍ട്ടിങിന്റെ കൊട്ടകയാക്കരുത്: സ്പീക്കര്‍
തൃശൂര്‍: നിയമസഭയെ ആക്ഷേപ ഹാസ്യ റിപ്പോര്‍ട്ടിങിന്റെ കൊട്ടകയാക്കരുതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. സഭയില്‍ നടക്കുന്ന ഗൗരവതരമായ വിഷയങ്ങള്‍ ആക്ഷേപ ഹാസ്യമാക്കി ചിത്രീകരിക്കുന്നത് യുവ സമൂഹത്തില്‍ രാഷ്ട്രീയത്തെ തെറ്റിധരിപ്പിക്കാന്‍ വഴിയൊരുക്കും.
നവീകരിച്ച തൃശൂര്‍ പ്രസ്‌ക്ലബ്ബ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത ഈ തലമുറയെ തിരുത്താനും സത്യത്തിന്റെ ഭാഗമാക്കാനും മാധ്യമങ്ങള്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തണം. മാധ്യമങ്ങളില്ലാത്ത ജനാധിപത്യം കൂരിരുട്ട് നിറഞ്ഞതാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളുമടക്കം ഭൂതക്കണ്ണാടി ഉപയോഗിച്ചാണെങ്കിലും കണ്ടെത്തി അവ സമൂഹത്തിലെത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവല്‍ അധ്യക്ഷത വഹിച്ചു. പത്മശ്രീ അഡ്വ. സി.കെ.മേനോന്‍ മഖ്യാതിഥിയായിരുന്നു. മന്ത്രി വി.എസ്.സുനില്‍കുമാര്‍ ടി.വി.അച്യുത വാര്യര്‍ സ്മാരക പുരസ്‌കാരദാനം നിര്‍വഹിച്ചു. ജനയുഗം എറണാകുളം ഫോട്ടോഗ്രാഫര്‍ കൃഷ്ണപ്രകാശ്, മാതൃഭൂമി ന്യൂസ് വയനാട് ബ്യൂറോ വീഡിയോഗ്രാഫര്‍ ഷമീര്‍ മച്ചിങ്ങല്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."