HOME
DETAILS

പരാതി പ്രളയം:ലൈഫ് മിഷന്‍ ഭവന പദ്ധതി കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരണം നീട്ടി

  
backup
August 20 2017 | 03:08 AM

%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d


കൊണ്ടോട്ടി:സംസ്ഥാന ലൈഫ് മിഷന്‍ ഭവന പദ്ധതികളുടെ കരട് ഗുണഭോക്തൃ അന്തിമ പട്ടിക പ്രസിദ്ധീകരണ തീയതി നീട്ടി. നിലവിലെ പട്ടികയില്‍ അപ്പീലുകള്‍ വര്‍ധിച്ചതും, പരിശോധനയ്ക്ക് ഉദ്യോഗസ്ഥരില്ലാത്തതുമാണ് അന്തിമ പട്ടികയുടെ പ്രസിദ്ധീകരണം നീട്ടാന്‍ കാരണം. സംസ്ഥാനത്തെ 14 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് 12,44,321 അപേക്ഷകളാണ് ലൈഫ് മിഷന്‍ ഭവനപദ്ധതിയിലേയ്ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ പരിശോധനയില്‍ 5,06,904 പേര്‍ക്ക് മാത്രമാണ് അവസരം കൈവന്നത്. 7,37,417 അപേക്ഷകരും പുറത്തായി. ഇതോടെയാണ് അപ്പീലുകളും പരാതികളും വര്‍ധിച്ചത്.
റേഷന്‍കാര്‍ഡിന്റെ പേരിലാണ് നിലവില്‍ ഭൂരിഭാഗം പേരും പുറത്തായത്. ഒരു റേഷന്‍കാര്‍ഡ് ഒരു കുടുംബമായാണ് പരിഗണിച്ചത്. ഇതോടെ രക്ഷിതാക്കളുടെ റേഷന്‍കാര്‍ഡില്‍ മക്കള്‍ക്ക് അടക്കം പദ്ധതി പ്രകാരം അനുമതി ലഭിച്ചില്ല. 2013ന് ശേഷം പുതിയ റേഷന്‍കാര്‍ഡ് സംസ്ഥാനത്ത് അനുവദിക്കപ്പെട്ടിട്ടില്ല. ഇതും തിരിച്ചടിയായി. ഒരുവീട്ടില്‍ ഒന്നില്‍ കൂടുതല്‍ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നവരായാല്‍ ലിസ്റ്റില്‍ അര്‍ഹതയുണ്ട്. എന്നാല്‍ ഒരേ വീട്ടില്‍ കൂട്ടുകുടുംബമായി കഴിയുമ്പോള്‍ ഇത്തരത്തില്‍ രണ്ടു അടുക്കളയില്‍ ഭക്ഷണം പാകം ചെയ്ത് കഴിയുന്നവരും വിരളമാണ്. ആയതിനാല്‍ ഈ മാനദണ്ഡപ്രകാരം പരിഗണിക്കപ്പെട്ടവരും നാമമാത്രം. വിവാഹം കഴിഞ്ഞ് സ്വന്തമായി ഭവനമില്ലാതെ മറ്റുവീടുകളില്‍ രക്ഷിതാക്കള്‍ക്കൊപ്പം കഴിയുന്നവര്‍, അഗതികള്‍ എന്നിവര്‍ ലിസ്റ്റില്‍ പെട്ടിട്ടുണ്ട്.
അപേക്ഷകരില്‍ ഭൂരിഭാഗം പേരും കരട് ലിസ്റ്റില്‍ നിന്ന് പുറത്തായതോടെ അപ്പീലുകള്‍ പെരുകുകയായിരുന്നു. കഴിഞ്ഞ 10നായിരുന്നു അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി. അപ്പീലുകളുടെ എണ്ണത്തിലുള്ള വര്‍ധനവും അപ്പീലുകള്‍ പരിശോധിക്കുന്നതിനുള്ള ഉദ്യോഗസ്ഥരുടെ എണ്ണത്തിലുള്ള കുറവും കാരണം അനുവദിച്ച സമയക്രമം നീട്ടി നല്‍കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ആദ്യഘട്ട ആക്ഷേപങ്ങള്‍ പരിശോധിച്ച് പട്ടിക പുന:പ്രസിദ്ധീകരിക്കല്‍ ഓഗസ്റ്റ് 20ല്‍ നിന്ന് 31ലേയ്ക്ക് മാറ്റി. ജില്ലാ കളക്ടര്‍ക്ക് രണ്ടാംഘട്ട ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാവുന്ന അവസാന തീയതി ഓഗസ്റ്റ് 25ല്‍ നിന്ന് സെപ്റ്റംബര്‍ 16ലേക്ക് പുനക്രമീകരിച്ചു. രണ്ടാംഘട്ട ആക്ഷേപങ്ങള്‍ പരിശോധിച്ച് പട്ടിക പുന:പ്രസിദ്ധീകരിക്കല്‍ ഓഗസ്റ്റ് 31ല്‍ നിന്ന് സെപ്റ്റംബര്‍ 28ലേക്കും മാറ്റി. ഗ്രാമസഭ പട്ടിക അംഗീകരിക്കേണ്ടിയിരുന്നത് സെപ്റ്റംബര്‍ ഒന്നു മുതല്‍ 20 വരെയായിരുന്നു. ഇത് ഒക്ടോബര്‍ മൂന്നു മുതല്‍ 20 വരെയാക്കി. ഗ്രാമസഭ, വാര്‍ഡ് സഭ അംഗീകരിച്ച പട്ടികകള്‍ ഭരണസമിതികള്‍ അംഗീകരിച്ച് അന്തിമ ഗുണഭോക്തൃ പട്ടികയുടെ പ്രസിദ്ധീകരണ തീയതി സെപ്റ്റംബര്‍ 25ല്‍ നിന്ന് ഒക്ടോബര്‍ 25ലേക്ക് മാറ്റി.
തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ ലൈഫ് മിഷന്‍ അപേക്ഷകരുളളത്.1,41,665 അപേക്ഷകരില്‍ 68,911 പേര്‍ ലിസ്റ്റിലുള്‍പ്പെട്ടു. മലപ്പുറത്ത് നിന്ന് 1,32,979 അപേക്ഷകളില്‍ 51,531 പേര്‍ക്കാണ് അവസരം ലഭിച്ചത്. എന്നാല്‍ പാലക്കാട് ജില്ലയില്‍ നിന്ന് 1,32,205 അപേക്ഷരുണ്ടായപ്പോള്‍ 56,692 പേര്‍ക്ക് അവസരം കൈവന്നു. ഏറ്റവും കുറവ് അപേക്ഷകരുളള പത്തനംതിട്ടജില്ലയില്‍ നിന്ന് 33,902 അപേക്ഷകരില്‍ 12,492 പേര്‍ ലിസ്റ്റില്‍പെട്ടു. വയനട്ടില്‍ നിന്ന് 51,689 പേര്‍ അപേക്ഷിച്ചപ്പോള്‍ 15,473 പേര്‍ക്കാണ് അവസരം കൈവന്നത്. മറ്റുജില്ലകളുടെ കണക്ക് ഇങ്ങനെ. കൊല്ലം അപേക്ഷകള്‍ 93,924 (ലിസ്റ്റില്‍ പെട്ടവര്‍ 49,107), ആലപ്പുഴ-76,320(29,007), കോട്ടയം-51,552 (21,982), ഇടുക്കി-75,552 (32,437), എറണാകുളം-93,555 (47886), തൃശൂര്‍-1,16,785 (49,513), കോഴിക്കോട്-1,06,352 (30,161), കണ്ണൂര്‍-76,417 (20,182), കാസര്‍കോട്-61,424 (21,530).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 days ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  2 days ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 days ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 days ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 days ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 days ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 days ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 days ago