കൊച്ചി കവരത്തി സീ പ്ലെയിന്‍ പദ്ധതിക്ക് കേന്ദ്രാനുമതി
മട്ടാഞ്ചേരി: കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലെ കവരത്തിയിലേക്ക് കടല്‍ വിമാന സര്‍വിസ് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. കൊച്ചി ആസ്ഥാനമായുള്ള സീ ബേര്‍ഡ് സീ പ്ലെയിന്‍ എന്ന സ്വകാര്യ സ്ഥാപനത്തിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
സീ പ്ലെയിന്‍ സര്‍വിസ് തുടങ്ങാനുള്ള പ്രാഥമികനടപടികള്‍ തിരക്കിട്ട് നടന്നുവരികയാണ്. രണ്ട് വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ സര്‍വിസ് നടത്തുക. സീ പ്ലെയിന്‍ ക്വസ്റ്റ് കോഡിയക്ക് 100 ഇനത്തില്‍ പ്പെട്ട വിമാനമാണ് കൊച്ചിയില്‍ സര്‍വിസിനൊരുങ്ങുന്നത്. ഇതിന് അമേരിക്കയില്‍നിന്ന് വിമാനം കൊച്ചിയിലെത്തി. പത്തംഗ യാത്രാസൗകര്യമുള്ള സീ പ്ലെയിനില്‍ ഏട്ട് സഞ്ചാരികള്‍ക്കാണ് യാത്രാസൗകര്യമൊരുക്കുന്നത്.
സമയദൈര്‍ഘ്യം, നിരക്ക് തുടങ്ങിയവയെക്കുറിച്ച് വ്യോമയാന മന്ത്രാലയവും ടൂറിസം വിഭാഗവുമായി കൂടിയാലോചനകള്‍ നടന്നുവരികയാണ്. വിനോദ സഞ്ചാര മേഖലയില്‍ വന്‍ വികസന സാധ്യതകളാണ് ഇതിലൂടെ നാട്ടിലുണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."