പീഡനശ്രമത്തിനെതിരേ പരാതി പറഞ്ഞ യുവതിക്ക് ക്രൂരമര്‍ദനം
ഇന്‍ഡോര്‍: ജിമ്മില്‍ മോശമായി പെരുമാറ്റത്തില്‍ പരാതിപ്പെട്ട യുവതിയെ യുവാവ് ക്രൂരമായി മര്‍ദിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണു സംഭവം. യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പുനീത് മാളവ്യ എന്ന 23കാരനാണ് യുവതിയെ മര്‍ദിച്ചത്. യുവതിയെ മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലിസ് ഇയാള്‍ക്കെതിരേ കേസെടുത്തത്. ഇയാള്‍ക്കെതിരേ പീഡനക്കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജിമ്മില്‍ പുനീത് മോശമായി പെരുമാറിയതായി യുവതി പരിശീലകനോട് പരാതിപ്പെട്ടിരുന്നു. പരിശീലനത്തിനിടെ തന്നെ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി പരാതിപ്പെട്ടത്. ഇതേതുടര്‍ന്ന് ഇയാള്‍ യുവതിയെ ചോദ്യം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. യുവതിയെ പുനീത് ആവര്‍ത്തിച്ച് ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പൊലിസിനു ലഭിച്ചിട്ടുണ്ട്. ജിമ്മിലുള്ളവര്‍ യുവാവിനെ തടഞ്ഞെങ്കിലും ഇയാള്‍ വീണ്ടും യുവതിയെ മര്‍ദിക്കുകയായിരുന്നു.
ഇന്‍ഡോറിലെ പാലസ് കോളനി നിവാസിയായ യുവതി സ്‌കൂള്‍ ജീവനക്കാരിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."