ഫിന്‍ലന്‍ഡ്: അക്രമി ലക്ഷ്യംവച്ചത് സ്ത്രീകളെ
ഹെല്‍സിന്‍കി: ഫിന്‍ലന്‍ഡില്‍ കഴിഞ്ഞ ദിവസം അക്രമി കുത്തിപരുക്കേല്‍പിച്ച സംഭവത്തിന് ഭീകരബന്ധമുണ്ടെന്ന നിഗമനത്തില്‍ പൊലിസ്. സ്ത്രീകളെയാണ് പ്രതി ലക്ഷ്യംവച്ചതെന്നും പൊലിസ് പറഞ്ഞു.
18 കാരനായ മൊറോക്കന്‍ പൗരനാണ് രണ്ടു പേര് കൊല്ലപ്പെടാനിടയാക്കിയ ആക്രമണം നടത്തിയത്. 2016 ലാണ് ഇയാല്‍ അഭയം തേടി ഫിന്‍ലന്‍ഡിലെത്തിയത്. ആക്കമണത്തില് എട്ടു പേര്‍ക്ക് പരുക്കേറ്റിരുന്നു.
വെള്ളിയാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ രണ്ടു സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പ്രതിക്കും പരുക്കേറ്റു. അക്രമിയെ പൊലിസ് കാലിന് വെടിവച്ചു വീഴ്ത്തുകയായിരുന്നു. കുത്തേറ്റവരില്‍ ആറു പേര് സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ്.
പരുക്കേറ്റ പുരുഷന്മാരില് ഒരാള്‍ സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിക്കവെയും മറ്റൊരാള്‍ ആക്രമണം തടയാന്‍ ശ്രമിച്ചപ്പോഴുമാണ് ആക്രമണത്തിനിരയായതെന്ന് പൊലിസ് പറഞ്ഞു. തുര്‍ക്കുവിലെ തിരക്കേറിയ മാര്‍ക്കറ്റ് ചത്വരത്തിലായിരുന്നു ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."