ദലിത്-മുസ്ലിം പീഡനങ്ങള്‍ക്കെതിരേ ബഹുജന റാലി
കൊടുവള്ളി: 'ഇന്ത്യയെ തല്ലിക്കൊല്ലരുത്' ദേശീയ കാംപയിന്റെ ഭാഗമായി കൊടുവള്ളിയില്‍ എസ്.ഡി.പി.ഐ ബഹുജന റാലിയും പ്രതിരോധ സംഗമവും നടത്തി. സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ന്യൂനപക്ഷ ദലിത്-മുസ്്ലിം വിഭാഗങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള വ്യാമോഹം വിലപ്പോവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട്ന്റ മുസ്തഫ കൊമ്മേരി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മനോജ് കുമാര്‍, വിമണ്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റണ്ട് കെ.കെ റൈഹാനത്ത് ടീച്ചര്‍, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കെ.കെ കബീര്‍, സലീം കാരാടി സംസാരിച്ചു. നജീബ് അത്തോളി സ്വാഗതവും ടി.പി യൂസുഫ് നന്ദിയും പറഞ്ഞു.
വൈകീട്ട് പാലക്കുറ്റിയില്‍ നിന്നാരംഭിച്ച ബഹുജന റാലിക്ക് മുസ്തഫ കൊമ്മേരി, ഇ. നാസര്‍, റഷീദ് കുറ്റിക്കാട്ടൂര്‍, അഹമ്മദ് മാസ്റ്റര്‍, ടി.പി മുഹമ്മദ്, ഇ.കെ മുഹമ്മദ് ബാലുശ്ശേരി, ടി.പി യൂസുഫ് കൊടുവള്ളി, റഊഫ് കുറ്റിച്ചിറ, അബ്ദുല്‍ വാഹിദ് എലത്തൂര്‍, റാസാഖ് മാക്കൂല്‍, കബീര്‍ തിക്കോടി, അസീസ് മാസ്റ്റര്‍ വട്ടോളി നേതൃത്വം നല്കി. പരിപാടിയുടെ ഭാഗമായി ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയുക എന്ന പ്രമേയത്തില്‍ കൊടുവള്ളി വ്യാപാര ഭവനില്‍ വിമണ്‍സ് ഇന്ത്യാ മൂവ്മെന്റ് ടേബ്ള്‍ ടോക്ക് സംഘടിപ്പിച്ചു.
വിമണ്‍സ് ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റണ്ട് കെ.കെ റൈഹാനത്ത് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കെ.പി അല്‍ഫിയ അദ്ധ്യക്ഷയായി. കെ. ലസിത, അഡ്വ. ആനന്ദ കനകം, എ. വാസു, അഹമ്മദ് കുട്ടി ഉണ്ണികുളം, കെ. ജമീല, ഒ.പി.ഐ കോയ, വി.കെ കരിം, ഗഫൂര്‍ പുതുപ്പാടി, മുസ്തഫ പാലായി, പി.ടി മൊയ്തീന്‍കുട്ടി, പി.ടി അസൈന്‍ കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."