പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ആഡംബര ജീവിതം ഒഴിവാക്കാന്‍ കേന്ദ്രമന്ത്രിമാരോട് മോദി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരോട് ആഡംബരം ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് മോദി. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ജീവിതവും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് സൗജന്യവും കൈപ്പറ്റുന്നതും ഒഴിവാക്കണമെന്നാണ് മോദി മന്ത്രിമാരോട് ആവശ്യപ്പെട്ടത്. ബുധനാഴ്ച നടന്ന കാബിനറ്റ് യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ മന്ത്രിമാരെ തിരിച്ചു വിളിച്ചാണ് മോദി മന്ത്രിമാരുടെ വഴിവിട്ട ജീവിതങ്ങള്ക്കെതിരേ പ്രതികരിച്ചത്.
സര്‍ക്കാര്‍ നല്കുന്ന സൗകര്യങ്ങള്‍ ഉണ്ടായിരിക്കേ പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ താമസിക്കാനുള്ള മന്ത്രിമാരുടെ മനോഭാവത്തില്‍ മോദി അതൃപ്തി അറിയിച്ചു. ഔദ്യോഗിക ജീവതത്തില്‍ സര്‍ക്കാര്‍ നല്കുന്ന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മന്ത്രിമാര്‍ ശ്രദ്ധിക്കണം. മന്ത്രിമാര്‍ പൊതുസ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോദിയുടെ മുന്നറിയിപ്പ്. അനൗദ്യോഗിക ആവശ്യങ്ങള്‍ക്കായി പൊതുമേഖലാ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ ഉപയോഗിക്കരുത്.
നിര്‍ദേശങ്ങള്‍ മന്ത്രിമാര്‍ അവഗണിച്ചാല്‍ ശക്തമായ മുന്നറിയിപ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 2019ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അഴിമതി മുക്തമായി ജനങ്ങളെ അഭിമുഖീകരിക്കുന്നതിനായാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ എന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."