ജില്ലാ ആശുപത്രിക്കു മുന്പില് എച്ച്.എം.സി അംഗം ഇന്ന് ഉപവസിക്കും
നിലമ്പൂര്‍: എച്ച്.എം.സിയുടെ കീഴില്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യാ ഫാര്‍മസിയില്‍ മരുന്നില്ലാത്തതിനെ തുടര്‍ന്ന് രോഗികള്‍ ദുരിതത്തിലായതോടെ നടപടി കൈകൊള്ളണമെന്നാവശ്യപ്പെട്ട് ആശുപത്രിക്കു മുന്പില് എച്ച്.എം.സി അംഗം ഇന്ന് ഉപവാസമിരിക്കും. കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ ബിനോയ് പാട്ടത്തിലാണ് രാവിലെ മുതല്‍ ഉപവാസമിരിക്കുക.
കാരുണ്യം തേടി കാരുണ്യ ഫാര്‍മസി എന്ന തലക്കെട്ടില്‍ രോഗികള്‍ അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച് ശനിയാഴ്ച സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. ജൂണിലെ കുടിശ്ശികയായ 18ലക്ഷം നല്‍കാത്തതിനെ തുടര്‍ന്നാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാര്‍മസിയിലേക്ക് കോഴിക്കോട് ഡിപ്പോയില്‍ നിന്നുള്ള മരുന്ന് വിതരണം നിര്‍ത്തിവച്ചത്. എച്ച്.എം.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യാ ഫാര്‍മസിയില്‍ മരുന്നില്ലാത്തതിനാല്‍ നിര്‍ധന രോഗികള്‍ ഉള്‍പ്പെടെ ദുരിതത്തിലായിരിക്കുകയാണ്.
പണം നല്കുന്ന കാര്യത്തില്‍ എച്ച്.എം.സി വേണ്ട നിലപാട് സ്വീകരിക്കാത്തതാണ് ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന കാരുണ്യാഫാര്മസിയില് മരുന്ന് വിതരണം തടസപ്പെടാന്‍ ഇടയായത്. സംഭവത്തിനു പിന്നില്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളുടെ പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കണമെന്ന് ബിനോയ് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."