HOME
DETAILS

വടക്കാഞ്ചേരിയില്‍ സിവില്‍ സര്‍വിസ് അക്കാദമി ആരംഭിക്കും: അനില്‍ അക്കര

  
backup
August 21 2017 | 03:08 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2


വടക്കാഞ്ചേരി: നിയോജകമണ്ഡലത്തിലെ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി സിവില്‍ സര്‍വ്വീസ് അക്കാദമി ആരംഭിക്കുമെന്ന് അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.
നിയോജകമണ്ഡലാതിര്‍ത്തിയിലെ മുന്‍ വര്‍ഷത്തെ മത്സര പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എം.എല്‍.എ. മുതുവറ കെ.ആര്‍ നാരായണന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ആദരണീയം 2017 മുന്‍ ദേവികുളം സബ്കളക്ടര്‍ ഡോ. ശ്രീരാം വെങ്കിട്ടരാമനും ഐ.എ.എസ് കേരള കേഡറിലുള്ള ആദ്യ ഐ.എ.എസ് ജേതാവും മുളങ്കുന്നത്തുകാവ് സ്വദേശിയുമായ മലപ്പുറം അസിസ്റ്റന്റ് കളക്ടര്‍ അരുണ്‍ കെ വിജയനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
തുടര്‍ച്ചയായി 16 വര്‍ഷം വി.എച്ച്.എസ്.ഇ പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ ആര്യമ്പാടം സര്‍വ്വോദയം സ്‌കൂളിനും ഈ വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് റാങ്ക് ജേതാവ് ശ്രീരാഗ് ഉള്‍പ്പെടെ 650 ല്‍ പരം കുട്ടികള്‍ക്കും സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലെ ജേതാക്കള്‍ക്കും ഉപഹാരം നല്‍കി ആദരിച്ചു. മണ്ഡലത്തില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വ്വീസ് അക്കാദമിക്ക് ഡോ. ശ്രീരാം വെങ്കിട്ടരാമന്‍ , അരുണ്‍ കെ വിജയന്‍ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്യുകയും പരിശീലന ക്ലാസ്സുകളില്‍ പങ്കെടുക്കുവാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു.
പ്രതിവര്‍ഷം 20 വിദ്യാര്‍ഥികളെയാണ് അക്കാദമിയില്‍ സൗജന്യമായി പ്രവേശിപ്പിക്കുക. പി.എ മാധവന്‍, ഇ.കെ ദിവാകരന്‍, ഡോ. സരിന്‍ , പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ലൈജു സി. എടക്കളത്തൂര്‍, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഒ ചുമ്മാര്‍, ജില്ലാ പഞ്ചായത്തംഗം അജിത കൃഷ്ണന്‍, ജനപ്രതിനിധികളായ സി.വി കുര്യാക്കോസ്, ശൈലജാ ശ്രീനിവാസന്‍, ആനി റാഫേല്‍, രാജേന്ദ്രന്‍ അരങ്ങത്ത്, കെ. അജിത്കുമാര്‍, എന്‍.ആര്‍ സതീശന്‍, എം.എന്‍ രാമകൃഷ്ണന്‍, ഷാഹിദാ റഹ്മാന്‍, ആനി ജോസ്, അഭിലാഷ് പ്രഭാകര്‍, അഭിലാഷ് ശ്രീനിവാസ്, ജോമോന്‍ കൊള്ളനൂര്‍, അഡ്വ. ടി.എസ് മായാദാസ്, ജിജോ കുര്യന്‍, ജിമ്മി ചൂണ്ടല്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹരജി തള്ളി; അന്വേഷണ സംഘത്തിന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍

Kerala
  •  a month ago
No Image

സാഹിത്യനിരൂപകന്‍ പ്രൊഫ.മാമ്പുഴ കുമാരന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

ജയ് ശ്രീറാം വിളിക്കാന്‍ തയ്യാറായില്ല; മുസ്‌ലിം യുവതിക്ക് ആശുപത്രിക്കു മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചു

National
  •  a month ago
No Image

ഡല്‍ഹിയിലെ ബസുകളില്‍ സ്ത്രീകള്‍ക്ക് രാത്രികാല യാത്രകള്‍ സുരക്ഷിതമല്ല- ഗ്രീന്‍പീസ് ഇന്ത്യയുടെ സര്‍വേ റിപ്പോര്‍ട്ട്

National
  •  a month ago
No Image

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയില്‍ പൊട്ടിത്തെറി: ഒരു മരണം

Kerala
  •  a month ago
No Image

ഉപാധികളോടെ ശാശ്വത വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് തയ്യാറെന്ന് ഹമാസ്

International
  •  a month ago
No Image

നവീന്‍ ബാബുവിന് പകരം പുതിയ എ.ഡി.എം; കണ്ണൂരില്‍ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്

Kerala
  •  a month ago
No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago
No Image

സഊദി ജയിലിൽ കഴികഴിയുന്ന അബ്‌ദുറഹീമിന്റെ ഉമ്മയും സഹോദരനും സഊദിയിൽ; റിയാദിലെത്തി റഹീമിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ

Saudi-arabia
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago