കരാര്‍ കമ്പനികളെ ലെവിയില്‍ നിന്ന് ഒഴിവാക്കിയേക്കും; ശുചീകരണ ജോലികള്‍ സഊദി വല്‍ക്കരിക്കരുതെന്നും നിര്‍ദേശം
റിയാദ്: സഊദിയിലെ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയില്‍ നിന്ന് കരാര്‍ കമ്പനികളെ ഒഴിവാക്കിയേക്കുമെന്നു റിപ്പോര്‍ട്ട്. സഊദി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇത് സംബന്ധിച്ച് നല്‍കിയ അഭ്യര്‍ത്ഥന മന്ത്രിസഭ അംഗീകരിച്ചെന്നും ഉടന്‍ തന്നെ ഇത് നടപ്പിലായേക്കുമെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചു പ്രമുഖ പ്രദേശിലെ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ലെവി സംബന്ധിച്ച പ്രഖ്യാപനം വരുന്നതിനു മുന്‍പ് ഏറ്റെടുത്ത സര്‍ക്കാര്‍ പദ്ധതികളും നിലവിലെ പദ്ധതികളും നടപ്പിലാക്കുന്നതില്‍ കമ്പനികള്‍ക്ക് ഭീമമായ നഷ്ടം ചൂണ്ടിക്കാണിച്ചു ചേംബര്‍ ഓഫ് കൊമേഴ്‌സ് നല്‍കിയ കത്തിന്റെ തീരുമാനത്തിലാണ് നടപടി.
സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്ത കരാര്‍ കമ്പനികള്‍ തങ്ങള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ലെവി മൂലം ഉണ്ടാകുന്നതെന്നും തൊഴിലാളികളുടെ ശമ്പളം നല്‍കുന്നതിലും മറ്റും അവരുടെ ആവശ്യ കാര്യങ്ങള്‍ നിറവേറ്റുന്നതിലും തടസ്സം നേരിടുന്നുവെന്നും കാണിച്ച് കിരീടാവകാശിയും സഊദി സാമ്പത്തിക സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിന്‍ സല്‍മാന് കൗണ്‍സില്‍ ഓഫ് സഊദി ചേംബേഴ്‌സ് കത്തയച്ചിരുന്നു.
നിലവില്‍ നടന്നു വരുന്നതും, അടുത്ത വര്‍ഷം അവസാനിക്കാത്തതുമായ കരാര്‍ കമ്പനികളെ ലെവിയില്‍ നിന്ന് ഒഴിവാക്കണമെന്നും സ്വദേശികള്‍ ചെയ്യാന്‍ മുന്നോട്ടു വരാത്ത ശുചീകരണ തൊഴിലുകള്‍ ഉള്‍പ്പെടെയുള്ളതില്‍ സഊദി വല്‍ക്കരണം നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടാണ് കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സ് കിരീടാവകാശിക്ക് കത്തെഴുതിയത്.
സര്‍ക്കാര്‍ വകുപ്പുകളെയും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴിയിലുള്ള കമ്പനികളിലെയും വിദേശികള്‍ക്കുള്ള ലെവിയും ആശ്രിതരുടെ ലെവിയും നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കരാര്‍ കമ്പനികളിലും ഇതേ നിലപാട് സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി വാര്‍ത്തകള്‍ പുറത്തു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."