എം.പിയുടെ ഇടപെടല്‍: ആദിവാസി പെണ്‍കുട്ടികള്‍ പഠനം തുടരും
കൊല്ലം: പ്ലസ് വണ്‍ കോഴ്സിന് അഡ്മിഷന് ലഭിച്ചിട്ടും ഹോസ്റ്റല്‍ സൗകര്യ ലഭിക്കത്തതിനാല്‍ പഠനം ഉപേക്ഷിച്ച വയനാട് സ്വദേശികളായ ആദിവാസി പണ്‍കുട്ടികള്‍ക്ക് കെ.സോമപ്രസാദ് എം.പി യുടെ ഇടപെടല്‍ തുണയായി.
കൊല്ലം ഗവ. ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ ഒന്നാം വര്‍ഷ പ്രവേശനം ലഭിച്ച വയനാട് പുല്‍പ്പള്ളി പാക്കം സ്വദേശികളായ അശ്വതി, കാവ്യ, സാനിയ എന്നീ പെണ്‍കുട്ടികള്‍ ഹോസ്റ്റല്‍ സൗകര്യ ലഭിക്കാത്തതിനാല്‍ പഠനമുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു.
അഡ്മിഷന് ലഭിച്ചിട്ടും ഹോസ്റ്റല്‍ ലഭ്യമല്ലാത്ത കാരണത്താല്‍ പഠനമുപേക്ഷിച്ച പെണ്‍കുട്ടികളുടെ അവസ്ഥയറിഞ്ഞ കെ.സോമപ്രസാദ് എം.പി പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും കൊല്ലം മുണ്ടയ്ക്കലുള്ള അമൃതകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ താമസ സൗകര്യം ഏര്‍പ്പാടാക്കുകയുമായിരുന്നു. ഇന്നലെ കൊല്ലത്തെത്തിയ രണ്ട് പെണ്‍കുട്ടികളും രക്ഷിതാക്കളും സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന കെ.സോമപ്രസാദ് എം.പിയുടെ ഓഫിസിലെത്തി അദ്ദേഹത്തെ കാണുകയും എം.പിയുടെ വക ഉപഹാരങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.
മൂന്നാമത്തെ പെണ്‍കുട്ടിയുടെ പഠനം തുടരുന്നതിനും വേണ്ട സഹായങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും എം.പിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."