ആരോഗ്യമന്ത്രിയുടെ രാജി: സഭയില്‍ പ്രതിപക്ഷത്തിന്റെ ബഹളം
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ബഹളം. പ്രതിപക്ഷ എം.എല്‍.എമാരുടെ നേതൃത്വത്തിലാണ് ബാനറും പ്ലക്കാര്‍ഡുകളുമായി സഭയില്‍ പ്രതിഷേധം നടക്കുന്നത്.
ബാലാവകാശകമ്മിഷന്‍ അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് നടന്ന വീഴ്ച ആരോപിച്ചും ഹൈക്കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങിയ സാഹചര്യത്തിലുമാണ് പ്രതിപക്ഷം രാജി ആവശ്യം ശക്തമാക്കിയത്. മറുപടി പറയാന്‍ ആരോഗ്യ മന്ത്രി എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷം വീണ്ടും ബഹളവുമായി രംഗത്തെത്തി.
ഇതേ ആവശ്യം ഉന്നയിച്ച് ഇന്നലെ അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിരുന്നു. ഇതിനു മുന്നോടിയായി മെഡിക്കല്‍ ബില്ലിന്റെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു.
ഇന്നലെയും മന്ത്രി ശൈലജ മെഡിക്കല്‍ ബില്‍ അവതരിപ്പിക്കാന്‍ എഴുന്നേറ്റതോടെ പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ പ്രക്ഷുബ്ധമായിരുന്നു. അതിന്റെ ആവര്‍ത്തനമാണ് രണ്ടാം ദിനവും സഭയില്‍ കാണാന്‍ കഴിഞ്ഞത്. ഇതേ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവന്നെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."