ഹജ്ജ് 2017: രക്ഷാപ്രവര്‍ത്തനത്തിന് 17,000 പേര്‍, 3,000 വാഹനങ്ങള്‍, 100 സാറ്റലൈറ്റ് ചാനലുകള്‍, 32 ഭാഷകളില്‍ മില്യണ്‍ കണക്കിന് പുസ്തകങ്ങള്‍
മക്ക: ഈ വര്‍ഷത്തെ ഹജ്ജിനുള്ള സമയം അടുത്തിരിക്കെ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കി അധികൃതര്‍. ഏതു അടിയന്തിര സാഹചര്യവും നേരിടാന്‍ സജ്ജമായി നിലയുറപ്പിച്ചതായി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ഹമദ് അല്‍ മുബാദല്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. 32 സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചു അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനായി 17000 പേരെ വിന്യസിക്കുമെന്നും 3000 വാഹനങ്ങള്‍ ഇതിന് വേണ്ടി സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ മാപ്പ് ഉള്‍പെടെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളെല്ലാം ഇതിന് വേണ്ടി ഉപയോഗപ്പെടുത്തും. മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തിലായിരിക്കും പ്ലാനുകള്‍ തയ്യാറാകുക.
പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ വേര്‍തിരിച്ച് അവിടെ സുരക്ഷക്ക് പ്രത്യേകം മുന്‍കരുതലുകള്‍, ഇത്തരം മേഖലകളിലേക്ക് എളുപ്പം എത്തിപ്പെടാന്‍ സാധിക്കുംവിധം സേനയെ വിന്യസിക്കല്‍, സദാ സമയ നിരീക്ഷണം എന്നിവയില്‍ സിവില്‍ ഡിഫന്‍സ് പ്രത്യേകം ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജിനെത്തുന്ന ഹാജിമാര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ പുസ്തകങ്ങളും സിഡികളും വിതരണം ചെയ്യാനും തുടങ്ങിയിട്ടുണ്ട്. ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഇതിനായി മില്യണ്‍ കണക്കിന് കൈപുസ്തകങ്ങളും സിഡികളും വിതരണം ചെയ്യും. മന്ത്രാലയ വക്താവ് ശൈഖ് സാലിഹ് അല്‍ ശൈഖ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കൈപുസ്തകങ്ങളും സിഡികളും 32 വിവിധ ഭാഷകളിലാണ് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ, മന്ത്രാലയത്തിന്റെ കീഴില്‍ ഹജ്ജിനു മാത്രമായി നൂറോളം സാറ്റലൈറ്റ് ചാനലുകളും ആരംഭിക്കും. ഹജ്ജിനെത്തുന്ന ഹാജിമാരോടുള്ള കടപ്പാടാണ് ഇതിലൂടെ സഊദി ചെയ്യുന്നതെന്ന് വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."