HOME
DETAILS

രാഷ്ട്രീയധാര്‍മികത സി.പി.എം ഇനിയെങ്ങനെ വിശദീകരിക്കും

  
backup
August 22 2017 | 22:08 PM

suprabhaatham-editorial-2382017



യു.ഡി.എഫ് ഭരണത്തിലെ അവസാനഘട്ടത്തില്‍ നടന്ന കടുംവെട്ട് ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അന്വേഷിച്ചു നടപടിയെടുക്കുമെന്നും രാഷ്ട്രീയധാര്‍മികത ഉയര്‍ത്തിപ്പിടിക്കുമെന്നും യു.ഡി.എഫ് അല്ല എല്‍.ഡി.എഫെന്നും എല്‍.ഡി.എഫ് വരും എല്ലാം ശരിയാകുമെന്നും പറഞ്ഞു ജനങ്ങളെ വിശ്വസിപ്പിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നപ്പോള്‍ ഒരുവര്‍ഷം തികയും മുമ്പേ യു.ഡി.എഫിനെ വെല്ലുന്ന അഴിമതിയാരോപണങ്ങള്‍ക്കാണു വിധേയമായി കൊണ്ടിരിക്കുന്നത്.


ഇങ്ങനെ തുടര്‍ന്നാല്‍ പിണറായി വിജയന്‍ സി.പി.എമ്മിന്റെ അവസാനത്തെ മുഖ്യമന്തിയായിക്കൂടെന്നില്ല. അത്രയും ആരോപണങ്ങളാണ് ഓരോദിവസം കഴിയുന്തോറും ഈ സര്‍ക്കാരിനെ വന്നുമൂടുന്നത്. ബന്ധുനിയമനവിവാദത്തെ തുടര്‍ന്നു മന്ത്രിസ്ഥാനം രാജിവച്ചൊഴിയേണ്ടിവന്ന ഇ.പി ജയരാജനില്‍നിന്ന് അതു തുടങ്ങുന്നു. സല്‍ഭരണവാഗ്ദാനത്തിലെ ആദ്യ കല്ലുകടി.  തുടര്‍ന്ന് ലൈംഗികച്ചുവയോടെ ഫോണില്‍ സംസാരിച്ചുവെന്നതിന്റെ പേരില്‍ മന്ത്രി എ.കെ ശശീന്ദ്രനും രാജിവച്ചൊഴിയേണ്ടിവന്നു.
അത്തരം രാജിസന്ദര്‍ഭങ്ങളെ നിഷ്പ്രഭമാക്കുന്നതാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കു നേരേ ഉണ്ടായ ഹൈക്കോടതി വിധിപ്രസ്താവം. മന്ത്രി അധികാരദുര്‍വിനിയോഗം നടത്തിയെന്നാണു ഹൈക്കോടതി വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നത്. ഇത്രയും കടുത്ത പരാമര്‍ശം സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കേണ്ടതായിരുന്നു. എന്നാല്‍,  ഇതിനെതിരേ പരിഹാസരൂപേണ ന്യായീകരണം നടത്തുകയായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്തി നിയമസഭയില്‍.


സര്‍ക്കാരിന്റെ ചില പ്രവര്‍ത്തനങ്ങളെക്കുറിച്ചു കോടതികള്‍ പരാമര്‍ശം നടത്താറുണ്ടെന്നും അതിന് അനുസൃതമായി മന്ത്രിമാര്‍ രാജിവയ്‌ക്കേണ്ടതില്ലെന്നുമാണു മുഖ്യമന്ത്രിയുടെ ന്യായീകരണം. ഹൈക്കോടതി പരാമര്‍ശമല്ല നടത്തിയത് വ്യക്തമായ വിധിപ്രസ്താവമാണ്. ഇ.പി. ജയരാജനില്‍ നിന്നുണ്ടായതിനേക്കാള്‍ പതിന്മടങ്ങു ഗുരുതരമായ വീഴ്ചയാണ് മന്ത്രി ശൈലജയില്‍ നിന്നുണ്ടായിരിക്കുന്നത്.


നിരവധി കേസുകളില്‍ പ്രതിയും ജയില്‍ശിക്ഷ അനുഭവിച്ചയാളുമായ വ്യക്തിയെ ബാലാവകാശകമ്മിഷന്‍ അംഗമാക്കാന്‍ മന്ത്രി അധികാരദുര്‍വിനിയോഗം നടത്തിയെന്നതു പകല്‍വെളിച്ചംപോലെ വ്യക്തമായിരിക്കെ എന്തു ധാര്‍മികതയുടെ പേരിലാണു മന്ത്രി കെ.കെ. ശൈലജ അധികാരത്തില്‍ തുടരുന്നത്. നിരവധി കേസുകളില്‍ പ്രതിയായ സി.പി.എം. വയനാട് ജില്ലാകമ്മിറ്റി അംഗമായ ടി.ബി.സുരേഷിനെ നിയമിക്കാനായിരുന്നു അപേക്ഷാ തിയതി നീട്ടിയതെന്നു തെളിഞ്ഞിരിക്കെ മന്ത്രി ആ സ്ഥാനത്തു തുടരുന്നതു തികച്ചും അധാര്‍മികമാണ്.
ഇതുപോലുള്ള ഒരു വിധിപ്രസ്താവം മന്ത്രിയായിരുന്ന ഇ.പി ജയരാജനെതിരേ ഉണ്ടാകാതിരുന്നിട്ടും അദ്ദേഹം രാജിവയ്ക്കുകയാണുണ്ടായത്. അദ്ദേഹത്തോടു മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങുകയായിരുന്നു. എന്നാല്‍, മന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരേ വന്ന ഗുരുതരമായ വിധിപ്രസ്താവം മുഖ്യമന്ത്രി ചിരിച്ചുതള്ളുന്നു. രാഷ്ട്രീയധാര്‍മികതയുടെ പേരില്‍ നിരവധി മന്ത്രിമാര്‍ സ്ഥാനം രാജിവച്ച സംസ്ഥാനമാണു നമ്മുടേത്.


വെറുമൊരു കോടതി പരാമര്‍ശത്തിന്റെ പേരിലാണു മന്ത്രി കെ.പി. വിശ്വനാഥന്‍ വനംവകുപ്പു വിട്ടൊഴിഞ്ഞത്. 'പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയും രാജിവയ്‌ക്കേണ്ടിവന്നു. കെ.എം. മാണി, കെ.കെ. രാമചന്ദ്രന്‍മാസ്റ്റര്‍ എന്നിവരും കോടതി പരാമര്‍ശങ്ങളുടെ പേരില്‍ രാജിവച്ച മന്ത്രിമാരായിരുന്നു. മന്ത്രി കെ.കെ ശൈലജയുടെ അധികാരദുര്‍വിനിയോഗം സ്വാഭാവികമെന്നല്ലേ മുഖ്യമന്തിയുടെ വിശദീകരണത്തില്‍നിന്നു മനസ്സിലാക്കേണ്ടത്. സി.പി.എം. ഇനി എന്തു രാഷ്ട്രീയനൈതികതയും ധാര്‍മികതയുമാണു കേരള ജനതയോടു പറയുക.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  32 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago