HOME
DETAILS
MAL
പിണറായിയെ വേട്ടയാടിയവര്‍ക്കുള്ള തിരിച്ചടി: കോടിയേരി
backup
August 23 2017 | 11:08 AM
തിരുവനന്തപുരം: പിണറായിയെ നിരന്തരം വേട്ടയാടിയവര്‍ക്കുള്ള തിരിച്ചടിയാണ് ഇന്നത്തെ കോടതി വിധിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്.
പിണറായിയുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാണ് ഇന്നത്തെ വിധി.
രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിന് സി.ബി.ഐയെ ഉപയോഗപ്പെടുത്തിയതിന് ഉദാഹരണമാണ് ഈ കേസെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ പിണറായിയെ മാത്രം തെരഞ്ഞുപിടിച്ച് വേട്ടയാടുകയായിരുന്നു. ഹൈക്കോടതി നടത്തിയത് വസ്തുനിഷ്ടമായ വിലയിരുത്തലാണ്. ഇതോടെ പിണറായിയെ രാഷ്ട്രീയമായി ഇല്ലാതാക്കാം എന്ന ലക്ഷ്യം പാളി. പിണറായിയെ വേട്ടയാടാനും ഇല്ലാതാക്കാനും സി.ബി.ഐ നടത്തിയ ശ്രമങ്ങള്‍ ആണ് ഹൈക്കോടതി വിധിയോടെ ഇല്ലാതായതെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."