വിവാദ വാട്ടര്‍ തീം പാര്‍ക്കിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തി
കോഴിക്കോട്: പി.വി അന്‍വന്‍ എം.എല്‍.എയുടെ കൂടരഞ്ഞി പഞ്ചായത്തിലെ വിവാദ വാട്ടര്‍ തീം പാര്‍ക്കിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ് ഉദ്ഘാടനം ചെയ്തു. അന്വേഷണം നടക്കുന്നതിന് മുന്‍പേ ആരോപണ വിധേയര്‍ക്ക് ക്ലീന്‍ ചീറ്റ് നല്‍കുന്ന മുഖ്യമന്ത്രിയുടെ സമീപനം അംഗീകരിക്കാവുന്നതല്ല. നിയമ നിര്‍മാണ സഭയിലെ ഒരംഗം തന്നെ നിയമ വിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം അധ്യക്ഷനായി. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, സെക്രട്ടറി ആഷിഖ് ചെലവൂര്‍, തിരുവമ്പാടി നിയോജക മണ്ഡലം മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി സി.കെ കാസിം, ഏറനാട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.പി സഫറുള്ള, യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി അഷ്‌റഫ് പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറിമാരായ മുജീബ് കാടേരി സ്വാഗതവും പി.ജി മുഹമ്മദ് നന്ദിയും പറഞ്ഞു.
പി.പി റഷീദ്, കെ.എം.എ റഷീദ്, പി.പി ജാഫര്‍, സലാം തേക്കുംകുറ്റി, സെയ്ദ് ഫസല്‍, വി.കെ റഷീദ് മാസ്റ്റര്‍, എ.കെ കൗസര്‍, എ,കെ ഷൗക്കത്തലി, എ. ഷിജിത്ത് ഖാന്‍, എസ്.വി മുഹമ്മദ് ഷൗലീക്ക്, വി.പി റിയാസ് സലാം, മുസ്തഫ അബ്ദുലത്തീഫ്, ഗുലാം ഹസ്സന്‍ ആലംഗീര്‍, അഡ്വ. എം.കെ.സി നൗഷാദ്, ബാവ വിസപ്പടി, യുസുഫ് പടനിലം, എന്‍.എ കരീം, യൂസുഫ് വല്ലാഞ്ചിറ, എ.പി അബ്ദുസമദ് മാര്‍ച്ചിന് നേതൃത്വം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."