'സംരഭക് മിത്ര'ഏകദിന ശില്‍പശാല 18ന്
കൊച്ചി: വസ്ത്രനിര്‍മാണ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുകയെന്ന ലക്ഷ്യത്തോടെ മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ചുക്കൊണ്ടുളളക്കുന്ന 'സംരഭക് മിത്ര'ഏകദിന ശില്‍പശാല 18ന് രാവിലെ 9.30ന് ഹോട്ടല്‍ യുവറാണി റെസിഡന്‍സിയില്‍ നടക്കും.
കൊച്ചി മേയര്‍ സൗമിനി ജയിന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ അധ്യാപകര്‍ ഡിസൈനര്‍മാര്‍, യന്ത്രസാമഗ്രി വിതരണക്കാര്‍ തുടങ്ങിയവര്‍ ക്ലാസെടുക്കും. കിഡ്‌സ് വെയര്‍ സാമ്പിളുകളുടെയും ഡിസൈനിംഗിലെ യാന്ത്രസാമഗ്രികളുടെയും പ്രദര്‍ശനവും ഉണ്ടായിരിക്കും.
സംരഭക മിത്രയുടെ പ്രവര്‍ത്തനോല്‍ഘാടനം യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കേരള റീജിയന്‍ മേധാവി പി എസ് രാജന്‍ നിര്‍വ്വഹിക്കും.
മീഡിയ വണ്‍ സി ഇ ഒ എം അബ്ദുല്‍ മജീദ്, വി സ്റ്റാര്‍ ക്രിയേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷീല കൊച്ചൗസേഫ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എന്‍ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."