HOME
DETAILS
MAL
റാഗിങ് വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍
backup
August 11 2016 | 01:08 AM
കുന്നുകര: എം.ഇ.എസ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ പറവൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും കോളജ് എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലിന്റെയും നേതൃത്വത്തില്‍ റാഗിംഗ് വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
അഡീഷണല്‍ ജില്ലാ ജഡ്ജി ജസ്റ്റീസ് എ.വി.നാരായണന് സെമിനാര്‍ ഉല്‍ഘാടനം ചെയ്തു.അഡ്വ.ബി.എ ഈശ്വര്‍ കുമാര്‍ റാഗിങ് വിരുദ്ധ ബോധവല്‍ക്കരണവും അഡ്വ.കെ.ടി അഗസ്റ്റി സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണവും നടത്തി.
കോളജ് സെക്രട്ടറി നവാസ് അബ്ദുള്ള, പ്രിന്‍സിപ്പല്‍ ഡോ.ആത്മാറാം പി, പറവൂര്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസസ് സൊസൈറ്റി സെക്രട്ടറി വി.ഇ വര്‍ഗീസ്, അക്കാഡമിക് കോര്‍ഡിനേറ്റര്‍ പ്രഫ.അയ്യപ്പന് പിള്ള, പ്രഫ.പുഷ്പ പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."