HOME
DETAILS
MAL
അനധികൃത ആയുര്‍വേദ മരുന്ന് കട ഋഷിരാജ് സിംഗ് പൂട്ടിച്ചു
backup
August 11 2016 | 01:08 AM
ഹരിപ്പാട്: ലൈസന്‍സും മതിയായ യോഗ്യതയുമില്ലാതെ ആയുര്‍വേദ മരുന്ന് കട നടത്തിയ സ്ഥാപനം ഉടമയെ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നേരിട്ടെത്തി അറസ്റ്റ് ചെയ്യുകയും, മരുന്നുകള്‍ പിടിച്ചെടുത്ത ശേഷം കട അടപ്പിക്കുകയും ചെയ്തു.
ദേശീയ പാതയില്‍ കന്നുകാലിപ്പാലത്തിന് സമീപം ഋഷി ആയുര്‍വ്വേദിക് എന്ന സ്ഥാപനം നടത്തിയ കരുവാറ്റ ത്രിവേണിയില്‍ സജികുമാര്‍ (50) നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു എക്സൈസ് റെയ്ഡ് .വിവിധ തരം അരിഷ്ടങ്ങളും, ആസവങ്ങളും അടങ്ങിയ 110 ബോട്ടിലുകളാണ് പിടിച്ചെടുത്തത്.ഇതിന് 12000 രൂപ വില വരും. എക്സൈസ് സി.ഐ., ഒ.പ്രസാദ്, ഇന്‍സ്പെക്ടര്‍മാരായ എന്‍.മഹേശന്, ആര്.ജയരാജ്, സി.പി.ഒ.മാരായ അനൂപ്, സന്തോഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."