മുത്തലാഖ് വിഷയത്തിലെ കോടതി വിധി ആശങ്കാജനകമാണെന്ന് സമസ്ത
ആലപ്പുഴ: മുത്തലാഖ് വിഷയത്തിലെ കോടതി വിധി ആശങ്കാജനകമാണെന്ന് സമസ്ത ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
ഇസ്്‌ലാമിക ശരീഅത്തില്‍ ഇടപെടാന്‍ ഒരു കോടതിക്കും അവകാശമില്ല.ഇതിന്റെ പേരില്‍ പുതിയ നിയമങ്ങള്‍ സൃഷ്ടിക്കാനും ഏകസിവില്‍ കോഡ് നടപ്പിലാക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല ഭരണഘടന അനുവദിച്ചിട്ടുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമായി വിധിയെ കാണുന്നുവെന്നും യോഗം വിലയിരുത്തി.
മിറാസുല്‍ അമ്പിയയില്‍ കൂടിയ യോഗത്തില്‍ സമസ്ത ജില്ലാ പ്ലസിഡന്റ് സി.മുഹമ്മദ് അല്‍ഖാസിമി അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് സെക്രട്ടറി ഹനീഫ ബാഖവി,മൂസല്‍ ഫൈസി, ശരീഫ് ദാരിമി,മഹ്മൂദ് മുസ്്‌ലിയാര്‍,സൈദ് മുഹമ്മദ് ദാരിമി,നൗഫല്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."