ദേശീയ വിരവിമുക്തദിനം നഗരസഭാതല ഉദ്ഘാടനം
മാവേലിക്കര:ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ വിരവിമുക്ത ദിനം മാവേലിക്കര നഗരസഭ തല ഉദ്ഘാടനം ഏ.ആര്.രാജരാജ വര്‍മ്മ സ്മാരക ഗേള്‍സ് ഹൈസ്കൂളില്‍ നടന്നു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്ഡിംഗകമ്മറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീ അജയകുമാര്‍ കുട്ടികള്‍ക്ക് വിരഗുളികള്‍ നല്കി പദ്ധതി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എസ്.രാജേഷ് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.ലക്ഷ്മി മോഹന്‍ പദ്ധതി വിശദീകരണം നടത്തി. സ്കൂള്‍ ഹെഡ്മാസ്റ്റര് റെജി സ്റ്റീഫന്‍ സ്വാഗതവും, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനീഷ് കൃതജ്ഞതയും രേഖപ്പെടുത്തി.
നഗരസഭ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അംഗന്‍വാടി,ഡേക്കെയര്‍ സെന്ററുകളിലെ കുട്ടികള്‍ക്കുമാണ് ഇന്നലെ ഡോക്ടര്‍മാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."