HOME
DETAILS

വിനായകിന്റെ മരണം: കുടുംബത്തിന് പെന്‍ഷനും കൃഷിഭൂമിയും നല്‍കണം: ദേശീയ പട്ടിക ജാതി കമ്മിഷന്‍

  
backup
August 24 2017 | 22:08 PM

%e0%b4%b5%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac

വാടാനപ്പള്ളി: പൊലിസിന്റെ മൂന്നാം മുറയെ തുടര്‍ന്ന് ജീവനൊടുക്കിയ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകിന്റെ കുടുംബത്തിന് അയ്യായിരം രൂപ പെന്‍ഷനും ചികിത്സാ സഹായവും നല്‍കണമെന്ന് ദേശീയ പട്ടിക ജാതി കമ്മിഷന്‍. ചെയര്‍മാന്‍ രാംശങ്കര്‍ ഖഠാരിയ, വൈസ് ചെയര്‍മാന്‍ എല്‍.മുരുകന്‍ എന്നിവര്‍ ആണ് കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയത്. രണ്ടേക്കര്‍ കൃഷിഭൂമിയും അനുവദിക്കണം. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം, വിനായകിന്റെ സഹോദരന്‍ വിഷ്ണുപ്രസാദിന് ബിരുദ പഠനത്തിന് സഹായം ലഭ്യമാക്കണം, അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നീ ഈ ആറ് നിര്‍ദേശങ്ങളാണു കമ്മിഷന്‍ മുന്നോട്ട് വച്ചത്. ഇതിനായി നടപടി ആരംഭിക്കുമെന്നും കമ്മിഷന്‍ പറഞ്ഞു.
ഇന്നലെ രാവിലെ ഏങ്ങണ്ടിയൂരിലെ വിനായകിന്റെ വീട്ടിലെത്തി മാധ്യമ പ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസന്വേഷണത്തിന്റെ പുരോഗതി ഉന്നതോദ്യോഗസ്ഥരുമായി സംസാരിക്കുമെന്നും കമ്മിഷന്‍ പറഞ്ഞു. വിനായക് പൊലിസ് കസ്റ്റഡിയിലായിരിക്കെ, പാവറട്ടി പൊലിസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ, എസ്.ഐ എന്നിവര്‍ക്കെതിരേ നടപടി എടുക്കേണ്ടതു സംബന്ധിച്ച് ഡി.ജി.പിയുമായി സംസാരിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി. ജില്ലാ കലക്ടര്‍ എ.കൗശികന്‍, ആര്‍.ഡി.ഒ കെ.അജീഷ്, തൃശൂര്‍ റൂറല്‍ എസ്.പി ജി.എച്ച് യതീശ് ചന്ദ്ര, സിറ്റി പൊലിസ് കമ്മിഷണര്‍ രാഹുല്‍ കെ.നായര്‍, ചാവക്കാട് തഹസില്‍ദാര്‍ കെ.വി അംബ്രോസ്, വലപ്പാട് സി.ഐ സി.ആര്‍ സന്തോഷ്, പഞ്ചായത്തംഗങ്ങളായ ഉഷ സുകുമാരന്‍, പി.വി സുരേഷ് എന്നിവരും കൂടെ ഉണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി; പങ്കെടുത്ത് പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍

Kerala
  •  a month ago
No Image

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

Kerala
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago