ഐ.എന്‍.എല്‍ ജനകീയ കൂട്ടായ്മ 15ന്
തൊടുപുഴ: ഫാസിസത്തിനും മതഭീകരവാദത്തിനും എതിരെ ഐ.എന്‍.എല്‍ സംസ്ഥാന വ്യാപകമായി സ്വാതന്ത്ര്യദിനത്തില്‍ നടത്തുന്ന ക്യാംപയിനിന്റെ ഭാഗമായി 15ന് തൊടുപുഴയില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് നാലിനു മിനി സിവില്‍ സ്റ്റേഷന് സമീപം നടക്കുന്ന ജനകീയ കൂട്ടായ്മ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി മേരി ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.
ജില്ലാ സെക്രട്ടറി എം.എം സുലൈമാന്‍, പ്രസിഡന്റ് വി.എസ് മുഹമ്മദ് ഷെരീഫ്, നാഷണല്‍ യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് നവാസ് വണ്ടിപ്പെരിയാര്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.എച്ച് മുനീര്‍ മൗലവി , ജില്ലാ വൈസ് പ്രസിഡന്റ് യൂസഫ് കുടയത്തൂര്‍, ജോ സെക്രട്ടറി എം.എന്‍ സലിം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."