ഇന്റര്‍സ്‌കൂള്‍ ടേബിള്‍ ടെന്നീസ് മത്സരം
കൊച്ചി: നഗരത്തിലെ വിവിധ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കുന്ന ഇന്റര്‍ സ്‌കൂള്‍ ടേബിള്‍ടെന്നീസ് മത്സരം 18ന് രാവിലെ 7.30ന് ഗ്രീറ്റ്‌സ് പബ്ലിക്ക് സ്‌കൂളില്‍ തുടങ്ങും.
18 വയസ്സിനു താഴെയുള്ള ആണ്‍-പെണ്‍ വിഭാഗങ്ങളില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 15,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും രണ്ടാംസ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 10,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും മൂന്നാംസ്ഥാനം കരസ്ഥമാക്കുന്ന ടീമിന് ട്രോഫിയും പ്രശസ്തിപത്രവും ലഭിക്കും.
10, 13, 15 വയസ്സിനു താഴെയുള്ള ആണ്‍-പെണ്‍ വിഭാഗങ്ങളില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 10,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും രണ്ടാംസ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 7000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും മൂന്നാംസ്ഥാനം കരസ്ഥമാക്കുന്ന ടീമിന് ട്രോഫിയും പ്രശസ്തിപത്രവും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."