മലങ്കര ഓര്‍ത്തഡോക്‌സ് സഭ വൈദിക സമ്മേളനം സമാപിച്ചു
മാന്നാര്‍: പരുമലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന് വന്നിരുന്ന മലങ്കര ഒര്‍ഡോക്‌സ് സഭയുടെ ആഗോള വൈദീക സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.
സ്വഭാവശുദ്ധിയോടുള്ള സഹനം കൊണ്ട് ജനത്തെ നയിക്കേണ്ടവരാണ് വൈദീകര്‍ എന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ അസ്ഥിത്വവും സ്വത്തവും നിലനിര്‍ത്തുന്ന അടിസ്ഥാനശിലകളാണ് വൈദീകര്‍. വെല്ലുവിളികള്‍ നേരിടുന്ന ന്യൂനപക്ഷസമൂഹമായ സഭയിലെ യുവതലമുറയെ വഴിതെറ്റാതെ നയിക്കേണ്ട കടമ വൈദീകര്‍ക്കാണ്.
ലോകനന്മയ്ക്ക് വേണ്ടി പൗരോഹിത്യത്തിന്റെ ധര്‍മ്മം വൈദീകര്‍ നിര്‍വ്വഹിക്കണമെന്ന് പരിശുദ്ധ ബാവാ കൂട്ടിച്ചേര്‍ത്തു. ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് ആധ്യക്ഷനായിരുന്നു. ഫാ.ഡോ.കെഎം ജോര്‍ജ്ജ്, ഫാ.ഡോ. ഒ. തോമസ് എന്നിവര്‍ക്ലാസ്സ് നയിച്ചു. സഭാഗുരുരത്‌നം പദവി ലഭിച്ച ഫാ.ടി.ജെ.ജോഷ്വായെ ചടങ്ങില്‍ ആദരിച്ചു.
അലക്‌സിന്‍ ജോര്‍ജ്ജ്, സഖറിയാ മാര്‍ അന്തോനിയോസ്, ഗീവറുഗീസ് മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ദിവന്നാസിയോസ്, ഫാ സജി അമയില്‍, ഫാ എം സി കുറിയാക്കോസ്, ഫാ ചെറിയാന്‍ ടി സാമുവേല്‍, ഫാ സ്റ്റീഫന്‍ വറുഗീസ്, ഫാ കെ.എ ചെറിയാന്‍, ഫാ.തോമസ് വര്‍ഗീസ് അമയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."