യോഗി രാജിവയ്ക്കണമെന്ന സി.പി.എം പ്രമേയം കോണ്‍ഗ്രസും ബി.ജെ.പിയും പരാജയപ്പെടുത്തി
കരുനാഗപ്പള്ളി: യു.പിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിലുള്ള തഴവ ഗ്രാമപഞ്ചായത്തില്‍ ഭരണപക്ഷം കൊണ്ടുവന്ന പ്രമേയം കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് പരാജയപ്പെടുത്തി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സി.പി.എം അംഗം കൊണ്ടുവന്ന പ്രമേയത്തിനെതിരേ എതിര്‍പ്പുമായി നാല് ബി.ജെ.പി അംഗങ്ങള്‍ രംഗത്തുവന്നു. ഇത് ഇരുവിഭാഗവും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായി. തുടര്‍ന്ന് പ്രസിഡന്റ് എസ് ശ്രീലത ഇടപെട്ട് വോട്ടെടുപ്പ് നടത്തുകയായിരുന്നു.
എല്‍.ഡി.എഫിലെ എട്ടുപേര്‍ അനുകൂലിച്ചും കോണ്‍ഗ്രസിന്റെ അഞ്ചും ബി.ജെ.പിയിലെ നാലും അംഗങ്ങള്‍ വീതം എതിര്‍ത്തും വോട്ട് ചെയ്തതോടെയാണ് പ്രമേയം പരാജയപ്പെട്ടത്. എന്നാല്‍ പഞ്ചായത്ത് ഭരണസമിതിയില്‍ പൊതുപ്രമേയം അവതരിപ്പിക്കാതെ രാഷ്ട്രീയ താല്‍പ്പര്യം കണക്കിലെടുത്ത് ഏകപക്ഷീയമായി അവതരിപ്പിച്ചതിനാലാണ് എതിര്‍ത്തതെന്നാണു കോണ്‍ഗ്രസ് നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."