HOME
DETAILS
MAL
മടങ്ങിവരുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഗണന നല്‍കുന്നില്ല: വി.എസ്
backup
August 26 2017 | 08:08 AM
തിരുവനന്തപുരം: മടങ്ങിവരുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്നു വി.എസ് അച്യുതാനന്ദന്. രാജ്യത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ പ്രവാസികളുടെ സംഭാവന നിര്‍ണായകമാണെന്നും വി.എസ് പറഞ്ഞു.
ഓള് കേരളാ ഗള്‍ഫ് റിട്ടേണീസ് പ്രവാസി ഫെഡറേഷന്റെ കൂട്ട സത്യഗ്രഹം നോര്‍ക്ക സെന്ററിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പേരൂര്‍ക്കട ബഷീര്‍ അധ്യക്ഷനായി. കായിക്കര ബാബു, ബീമാപ്പള്ളി റഷീദ്, വിജയന് തോമസ്, എസ്.കെ ആശാരി, ആര്. ജോസ്, പെരിങ്ങമ്മല അജി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."