HOME
DETAILS
MAL
'മാലിന്യ സംസ്കരണ സംവിധാനം നടപ്പാക്കണം'
backup
August 26 2017 | 09:08 AM
പുത്തനത്താണി: കല്പകഞ്ചേരി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, വ്യപാര സ്ഥാപനങ്ങള്‍ എന്നിവ സെപ്റ്റംബര്‍ 15നു മുന്‍പായി ഉറവിട മാലിന്യ സംസ്കരണ സംവിധാനം നടപ്പാക്കണമെന്നും അല്ലാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് മുന്നറിയിപ്പില്ലാതെ റദ്ദാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കൂടാതെ ഹോട്ടലുകള്‍, ചായകടകള്‍, കല്യാണ മണ്ഡപങ്ങള്‍, ഭക്ഷണ ശാലകള്‍, മാളുകള്‍, ഷോപ്പിങ് കോംപ്ലക്സുകള്‍, മത്സ്യ-മാംസ വ്യാപാര സ്ഥാപനങ്ങള്‍, പച്ചക്കറി കടകള്‍ എന്നിവയിലെ ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെസംസ്കരിക്കുന്നതിന് ബയോബിന്‍, ബയോഗ്യാസ് സംവിധാനങ്ങള്‍ ക്രമീകരിക്കണം. പുതുതായി ലൈസന്‍സിന് അപേക്ഷിക്കുന്ന സ്ഥാപനങ്ങളില്‍ മാലിന്യ സംസ്കരണ സംവിധാനം നടപ്പാക്കിയാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കുകയുള്ളൂവെന്നും സെക്രട്ടറി അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."