HOME
DETAILS

മതാന്ധ പരാക്രമത്തെ ന്യായീകരിക്കുന്നവരോട്

  
backup
August 27 2017 | 00:08 AM

a-sajeevan-article-suprabhaatham-veenduvichaaram

അന്യമതങ്ങളെ ദുഷിക്കുന്ന തരത്തിലുള്ള ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ച് എറണാകുളത്തെ വടക്കേക്കരയില്‍ ചില മുസ്‌ലിം ചെറുപ്പക്കാരെ പൊലിസ് കസ്റ്റഡിയിലെടുത്ത ദിവസം ആ വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. വിഷയം അവതരിപ്പിച്ച ശേഷം അവതാരകന്റെ ചോദ്യം ഇങ്ങനെയായിരുന്നു, ''മതവിരോധമുണ്ടാക്കുന്ന ലഘുലേഖാ വിതരണം നടത്തുന്നത് ശരിയാണോ.''

ഒറ്റവാക്കില്‍ ഉത്തരം പറയേണ്ടിവരികയാണെങ്കില്‍ പറയുന്നയാളുടെ ഉദ്ദേശ്യശുദ്ധിയെ മുറിവേല്‍പ്പിക്കുന്ന ഇരുതലമൂര്‍ച്ചയുള്ള ചോദ്യമാണത്. ശരിയാണെന്നു പറഞ്ഞാല്‍ മതവിരോധം വളര്‍ത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നെന്ന ആരോപണമുണ്ടാകും. അതോടെ 'രാജ്യഭക്തന്മാര്‍' ചീത്തവിളിയുമായി രംഗപ്രവേശം നടത്തും. ശരിയല്ലെന്നു മാത്രം പറഞ്ഞാല്‍, വടക്കേക്കരയില്‍ നടന്നതു രാജ്യദ്രോഹപ്രവൃത്തിയാണെന്ന വ്യാഖ്യാനത്തിനും വഴിയൊരുക്കും.


അതിനാല്‍ വിശദീകരണത്തോടെയാണു മറുപടിയാരംഭിച്ചത്. ''ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതുമായി ബന്ധപ്പെട്ട കര്‍മങ്ങള്‍ ആചരിക്കാനും അതിന്റെ നന്മയും മഹത്വവും മറ്റുള്ളവരിലേക്കു പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട് '' എന്ന് ആമുഖമായി പറഞ്ഞപ്പോഴേയ്ക്കും അവതാരകന്റെ ചോദ്യം, ''അതു സമ്മതിക്കുന്നു. എന്നാല്‍, മറ്റു മതങ്ങളെ അവമതിക്കുന്ന രീതിയില്‍ മതപ്രചാരണം നടത്തുന്നതു ശരിയാണോ.''


''തീര്‍ച്ചയായും ശരിയല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമോ വിരോധമുണ്ടാക്കുന്ന മതപ്രചാരണമോ ഭരണഘടനയും ഇന്ത്യയിലെ നിയമവ്യവസ്ഥയും അനുവദിക്കുന്നില്ല.'' എന്നു മറുപടി നല്‍കി.
ഈ വാക്കില്‍ കയറിപ്പിടിച്ചു വടക്കേക്കരയില്‍ നടന്നത് അന്യമതങ്ങളെ ഇകഴ്ത്തിക്കാണിച്ചു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള ശ്രമമാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമമായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത 'ദേശഭക്ത'രായ പലരും പിന്നീടു നടത്തിയത്. അതിനവര്‍ 'ആയുധ'മാക്കിയത് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ പ്രവര്‍ത്തകര്‍ അമുസ്‌ലിം വീടുകളില്‍ വിതരണം ചെയ്ത 'വിമോചനത്തിന്റെ വഴി' എന്ന ലഘുലേഖയാണ്.


മാനവവിമോചനത്തിനുള്ള ഏകമാര്‍ഗം ഇസ്‌ലാമാണെന്ന് അതില്‍ പറയുന്നുണ്ടെന്നും വിഗ്രഹാരാധനയെ നഖശിഖാന്തം എതിര്‍ക്കുന്നുണ്ടെന്നും ഇതു മറ്റു മതവിഭാഗങ്ങളിലുള്ളവര്‍ക്ക് തങ്ങളുടെ മതത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കാനേ വഴിവയ്ക്കൂവെന്നുമുള്ള വാദമുയര്‍ത്തിയാണ് അവരുടെ ലഘുലേഖാ പ്രചാരണം ഭീകരസംഭവമാണെന്നു വാദിക്കുന്നത്. വടക്കേക്കരയില്‍ ലഘുലേഖ വിതരണം നടത്തിയ ചെറുപ്പക്കാരെ മതാന്ധരായ ഒരുകൂട്ടം ഭീകരമായി ദേഹോപദ്രവം ചെയ്തതും ഈ ആരോപണമുന്നയിച്ചാണ്.


ഇതേ കാരണം ഉയര്‍ത്തിയാണു പൊലിസ് ആ ചെറുപ്പക്കാരെ കസ്റ്റഡിയിലെടുത്തത്. അവര്‍ വിതരണം ചെയ്ത ലഘുലേഖയില്‍ 'സാമുദായികമായ വികാരങ്ങള്‍' ഇളക്കിവിടുന്ന പരാമര്‍ശമുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞതും ഇതേ വാദം ശരിവച്ചുകൊണ്ടാണ്. ശരിയാണോ, ഈ ലഘുലേഖ സാമുദായികവിരോധം ജ്വലിപ്പിക്കുന്നുണ്ടോ
ഇവിടെ, വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ പ്രവര്‍ത്തരെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നില്ല. സാമുദായിക വിരോധമുണ്ടാക്കുന്ന കാര്യങ്ങളാണ് അവര്‍ ചെയ്തതെങ്കില്‍ അര്‍ഹമായ ശിക്ഷ നല്‍കുകതന്നെ വേണം. സംഘര്‍ഷാത്മകമായ ഇപ്പോഴത്തെ സാമൂഹ്യപശ്ചാത്തലത്തില്‍ നേരിയ തീപ്പൊരിപോലും വ്യാപകമായ നാശം വിതയ്ക്കുന്ന അഗ്നിജ്വാലയായി പടര്‍ന്നേയ്ക്കാം.


പക്ഷേ, അതിനു മുമ്പ് 'ദേശഭക്തര്‍' ആരോപിക്കുമ്പോലെ കൊടിയപാതകമാണോ വടക്കേക്കരയില്‍ നടന്നതെന്നു പരിശോധിക്കേണ്ടതുണ്ട്. വിസ്ഡം ഗ്രൂപ്പില്‍ നേരത്തേയുണ്ടായിരുന്ന ചിലരാണ് പില്‍ക്കാലത്തു തീവ്രസലഫി ആശയപ്രചാരണത്തിന്റെ ഭാഗമായി അന്യമതവിരോധികളായി തീര്‍ന്നതെന്നും ഐ.എസ് ആഭിമുഖ്യം പ്രകടിപ്പിച്ചു നാടുവിട്ടതെന്നും എല്ലാവര്‍ക്കും അറിയാം.


അങ്ങനെയുള്ള തീവ്രആശയക്കാരെയും ഐ.എസ് അനുകൂലികളെയും തുറന്നുകാട്ടേണ്ടത് ഈ കാലഘട്ടത്തില്‍ അനിവാര്യമാണെന്നു തിരിച്ചറിഞ്ഞാണു തങ്ങള്‍ ഇത്തരം പ്രചാരണപരിപാടികള്‍ സംഘടിപ്പിച്ചതെന്നു വിസ്ഡം പ്രവര്‍ത്തകര്‍ പറയുന്നു. അവര്‍ വടക്കേക്കരയിലും മറ്റും വിതരണം ചെയ്ത പ്രധാന ലഘുലേഖ ഐ.എസ്. വിരുദ്ധ ആശയങ്ങള്‍ ഉള്ളതാണെന്നതും സത്യം.


അതിനൊപ്പം ഇസ്‌ലാമിന്റെ നന്മയും മഹത്വവും പ്രതിപാദിക്കുന്ന ലഘുലേഖകളും വിതരണം ചെയ്തിട്ടുണ്ടാകാം. അതു വായിച്ചയുടന്‍ അന്യമതക്കാര്‍ സ്വന്തം മതത്തെ തള്ളിപ്പറഞ്ഞു മതംമാറുമെന്നു ഭയക്കുന്നതു മൗഢ്യമല്ലേ. അങ്ങനെ പേടിക്കുന്നത് സ്വന്തം മതത്തിന്റെ നന്മയിലും ആശയഗരിമയിലും വിശ്വാസമില്ലാത്തതുകൊണ്ടല്ലേ.


മതങ്ങള്‍ ആവിര്‍ഭവിച്ച കാലം മുതല്‍ മതപ്രചാരണവും ഉണ്ടായിട്ടുണ്ട്. ലോകത്തില്‍ എല്ലാ മതങ്ങളും അതിന്റെ ആവിര്‍ഭവസ്ഥാനത്തു മാത്രം നിലനിന്നിരുന്നെങ്കില്‍ എന്നേ വേരറ്റുപോകുമായിരുന്നു. സെമിറ്റിക് മതങ്ങള്‍ മതപ്രചാരണം മുഖ്യകര്‍ത്തവ്യമായി സ്വീകരിച്ചവയാണ്. തിക്താനുഭവങ്ങള്‍ നേരിട്ടും അവര്‍ അതു നിര്‍വഹിച്ചിരുന്നു. ക്രിസ്തുമതവും ഇസ്‌ലാമുമൊക്കെ അതിനുദാഹരണമാണ്. ഇന്ത്യയില്‍ ആവിര്‍ഭവിച്ച ജൈന,ബുദ്ധ മതങ്ങള്‍ക്ക് ഒരുകാലത്തു ശക്തമായ വേരോട്ടം കിട്ടിയതു മിഷനറി പ്രവര്‍ത്തനം മൂലമാണ്.
മതം വ്യക്തിനിഷ്ഠമാണ്. മാതാപിതാക്കളുടെ മതത്തില്‍തന്നെ ഉറച്ചുനില്‍ക്കണമോ, കൂടുതല്‍ ശരിയെന്നു തനിക്കു തോന്നുന്ന മതത്തിലേക്കു പരിവര്‍ത്തനം ചെയ്യണമോ, പലമതസാരവുമേകമെന്നു വിശ്വസിക്കണമോ എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം വ്യക്തിക്കാണ്. തീരുമാനമെടുക്കല്‍ സത്യസന്ധവും ശരിയുമാകണമെങ്കില്‍ എല്ലാ മതങ്ങളുടെയും നന്മ തുറന്ന മനസോടെ ഉള്‍ക്കൊള്ളാനാകണം.
അതിനു തയാറാകാതെ മനസിന്റെ കതകടയ്ക്കുന്നവര്‍ മതാന്ധരായി മാറും. മറ്റു മതങ്ങളുടെ നന്മയെ പ്രകീര്‍ത്തിക്കുന്ന എഴുത്തും പ്രസംഗവും കാണുമ്പോള്‍ അവര്‍ക്കു ഭ്രാന്തിളകും. ഇതര മതപ്രബോധകരെ അവര്‍ ശത്രുക്കളായി കണ്ട് ആക്രമിക്കും. അതാണു വടക്കേക്കരയില്‍ കണ്ടത്. അതാണ് ഈ കേരളത്തിലും ഇന്ത്യയിലും കാണരുതെന്നു മനുഷ്യസ്‌നേഹികള്‍ കൊതിക്കുന്നത്.


ബഹുദൈവാരാധനയ്‌ക്കെതിരായ നിലപാടുള്ള ലഘുലേഖ വായിച്ചു കലിതുള്ളുന്നവര്‍ക്ക് 'ഏകം തത് സത് ' എന്നും 'ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ' എന്നും മറ്റുമുള്ള വാക്യങ്ങളുടെ പൊരുള്‍ ഉള്‍ക്കൊള്ളാനാകുമോ. അവ ഉള്‍ക്കൊണ്ടിട്ടുവേണമല്ലോ 'തത്വമസി', 'അഹം ബ്രഹ്മാസ്മി' തുടങ്ങിയ മഹാവാക്യങ്ങളുടെ അടുത്തെത്താന്‍.


എല്ലാവരും എല്ലാ മതങ്ങളെയും സമബുദ്ധിയോടെയും സമഭക്തിയോടെയും പഠിച്ചാല്‍ ഇവിടെ മതത്തിന്റെ പേരിലുള്ള 'മദഭ്രാന്തു'ണ്ടാവില്ലെന്നു ശ്രീനാരാണഗുരു ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.


അതൊന്നു മനസ്സില്‍ ഉരുവിട്ടാല്‍ ഈ ഭ്രാന്തൊക്കെ തീരും.അപ്പോള്‍ ആരും മതത്തിന്റെ പേരില്‍ അക്രമം കാണിക്കില്ല. ആരും അത്തരം അക്രമങ്ങളെ ന്യായീകരിക്കുകയുമില്ല.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago
No Image

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി

latest
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്,ഇ-ടോയ്‌ലറ്റ്; ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

Kerala
  •  a month ago
No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago