HOME
DETAILS

ക്ലാസുകള്‍ തുടങ്ങാനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍

  
backup
August 27 2017 | 03:08 AM

%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3

 

നീലേശ്വരം: നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തില്‍ ക്ലാസുകള്‍ തുടങ്ങാനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. ജില്ലയില്‍ അനുവദിച്ച നാലാമത്തെ കേന്ദ്രീയ വിദ്യാലയത്തില്‍ ഈ വര്‍ഷം തന്നെ ക്ലാസ് തുടങ്ങാനുള്ള തീവ്രശ്രമത്തിലാണു കേന്ദ്രീയ വിദ്യാലയ സ്‌പോണ്‍സറിങ് കമ്മിറ്റി. സ്‌കൂളിനായി പേരോല്‍ വില്ലേജില്‍ പാലാത്തടത്തെ കണ്ണൂര്‍ സര്‍വകലാശാല ഡോ.പി.കെ രാജന്‍ സ്മാരക കാംപസിനു സമീപമാണു സ്‌കൂളിനായി സംസ്ഥാന റവന്യൂ വകുപ്പ് ഏഴേക്കര്‍ സ്ഥലം അനുവദിച്ചത്. എന്നാല്‍ ഭൂമിയുടെ വില നിശ്ചയിച്ചതില്‍ കേന്ദ്രീയ വിദ്യാലയ സംഘടന്റെ ആവശ്യപ്രകാരം പിന്നീടു വരുത്തിയ ക്രമീകരണങ്ങള്‍ ഇതു സംബന്ധിച്ച നടപടികളുടെ വേഗത കുറച്ചു. ആദ്യം 30 വര്‍ഷത്തേക്കു നല്‍കിയ ലീസ് 99 വര്‍ഷമായി പുതുക്കി നല്‍കണമെന്നും സംഘടന്‍ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ചു പ്രതിസന്ധിയുണ്ടായതോടെ നീലേശ്വരം നഗരസഭാ അധ്യക്ഷന്‍ പ്രഫ.കെ.പി ജയരാജന്‍ ചെയര്‍മാനും പി. സുനില്‍കുമാര്‍ കണ്‍വീനറുമായ വിദ്യാലയ സ്‌പോണ്‍സറിങ് കമ്മിറ്റി മന്ത്രി ഇ. ചന്ദ്രശേഖരനെ സമീപിച്ചു. മന്ത്രി ഇടപെട്ട് കേന്ദ്രീയ വിദ്യാലയ സംഘടന്‍ ആവശ്യപ്പെട്ടതു പ്രകാരം ഭൂമിയുടെ വിലയിലും ലീസ് കാലാവധിയിലും പുനഃക്രമീകരണങ്ങള്‍ വരുത്തി. ഇതുസംബന്ധിച്ച ഫയലുമായി സ്‌പോണ്‍സറിങ് കമ്മിറ്റി കണ്‍വീനര്‍ പി. സുനില്‍കുമാര്‍ കേന്ദ്രീയ വിദ്യാലയ സംഘടന്‍ ആസ്ഥാനമായ ദല്‍ഹിയിലേക്കു പുറപ്പെടുകയും ചെയ്തു. 31 നകം ഇതിന് അംഗീകാരം നേടിയെടുത്ത് ഈ വര്‍ഷം തന്നെ ക്ലാസ് തുടങ്ങാനുള്ള അവസാനശ്രമത്തിലാണ് കമ്മിറ്റി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  8 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  8 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  8 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  8 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  8 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  8 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  8 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  8 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  8 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  8 days ago