ലഘുലേഖ വിതരണവും പ്രബോധനവും പ്രശ്‌നമായി കാണുന്നത് നാടിന് ആപത്ത്: ബിന്ദു കൃഷ്ണ
കൊല്ലം: ഇഷ്ടപ്പെട്ട മതം ഉള്‍ക്കൊള്ളാനും അത് പ്രചരിപ്പിക്കാനും ഭരണ സ്വാതന്ത്ര്യം നല്‍കുമ്പോള്‍ അതിന് വിരുധമായി നില്‍ക്കുന്നത് നാടിന് ആപത്താണെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു.
ഡി.സി.സിയില്‍ ആരംഭിച്ച പ്രിയദര്‍ശിനി ഗ്രന്ഥശാലയില്‍ ഖുറാനും ഭഗവത്ഗീതയും ബൈബിളും കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ജില്ലാ ചെയര്‍മാന്‍ നവാസ് റഷാദിയില്‍ നിന്നും ഡി.സി.സി.പ്രസിഡന്റ് ബിന്ദു കൃഷ്ണ ഏറ്റുവാങ്ങുകയായിരുന്നു അവര്‍.
പ്രിയദര്‍ശിനി ഗ്രന്ഥശാലയില്‍ പ്രവേശിക്കുന്നവര്‍ക്ക് ജാതി മതഭേദമന്യേ എല്ലാ വേദഗ്രന്ഥങ്ങളും വായിക്കുവാനും ഇഷ്ടപ്പെട്ട ആശയങ്ങള്‍ ഉള്‍ക്കൊള്ളുവാനും അത് പ്രചരിപ്പിക്കുവാനും അവകാശമുണ്ട്. അതാണ് കോണ്‍ഗ്രസിന്റെ തത്വമെന്നും ഭരണഘടനയെ അവഗണിക്കുന്നത് രാജ്യദ്രോഹമാണെന്നും അവര്‍ പറഞ്ഞു.
ജില്ലാ ചെയര്‍മാന്‍ നവാസ് റഷാദി അധ്യക്ഷനായി. എസ് വിപിനചന്ദ്രന്‍, എസ് ശ്രീകുമാര്‍, അഫ്‌സല്‍ ബാദുഷ, കരിക്കോട് ഷറഫ്, സജീബ് എസ് പോച്ചയില്‍, സുനിതാ നിസാര്‍, റിയാസ് മുള്ളിക്കാട്, നാസിം അയത്തില്‍, ജുമൈല ഷംസുദ്ദീന്‍, ബിന്ദു ജോസഫ്, ഡിറ്റു പി.ടി, ഷിഹാബ് മുല്ലപ്പള്ളി, അമീര്‍ മുട്ടയ്ക്കാവ്, ആര്‍.കെ ഷെഹീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."