HOME
DETAILS

മദ്യലഹരിയില്‍ വാക്കുതര്‍ക്കം: കൂത്തുപറമ്പില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ചുമരിലിടിച്ച് കൊലപ്പെടുത്തി

  
backup
August 28 2017 | 06:08 AM

murder-crime-12365563

കൂത്തുപറമ്പ്: കൂത്തുപറമ്പിനു സമീപം നിര്‍മ്മലഗിരിയില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍. സിമന്റ് ഗോഡൗണില്‍ തൊഴിലാളിയായ പശ്ചിമ ബംഗാള്‍ ജല്പാഗുരു സ്വദേശി തുളസി (28)യാണ് മരിച്ചത്.

മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹ തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവ് ഇയാളെ ചുമരിലിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കൊലപാതക കൃത്യം നടത്തിയെന്നു സംശയിക്കുന്ന ദാരു കാറനെ (43) പൊലിസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ തുളസിയുടെ വാരിയെല്ല്, താടിയെല്ല് എന്നിവയ്ക്ക് ഗുരുതരമായ ക്ഷതം പറ്റിയിരുന്നു.

പരുക്കേറ്റ തുളസിയെ ഉടന്‍ കൂത്തുപറമ്പ്, താലൂക്കാശുപത്രിയിലും തുടര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുത്തുപറമ്പ് സി.ഐ. പ്രദീഷ്, എസ്.ഐ. കെ.വി.നിഷിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago
No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് 

National
  •  2 months ago
No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago
No Image

ആളുമാറി കസ്റ്റഡി മർദനം; ഒടുങ്ങുന്നില്ല നിലവിളികൾ; മുഖ്യമന്ത്രിക്കറിയുമോ അവരൊക്കെ സേനയിലിപ്പോഴുമുണ്ട്

Kerala
  •  2 months ago
No Image

പാലക്കാട് അപകടത്തിന് കാരണം കാറിന്റെ അമിത വേഗതയെന്ന് പ്രാഥമിക നിഗമനം

Kerala
  •  2 months ago